ദേ​ർ അ​ൽ സോ​ർ: സി​റി​യ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ള്‍ക്ക് നേരെ നടന്ന ഐഎസ് കാര്‍ബോംബ് ആക്രമണത്തില്‍ 26 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. 12 കുട്ടികളടക്കം ഉളള അഭയാര്‍ഥികളാണ് കൊല്ലപ്പെട്ടത്. ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​നം. അല്‍ജഫ്രയ്ക്കും അല്‍ കോണിക്കോയ്ക്കും ഇടയിലുളള പ്രദേശത്താണ് സ്ഫോടനം നടന്നത്.

അതേസമയം, ദമാസ്കസിനടുത്ത് ഗൗട്ട പ്രദേശത്ത് വെളളിയാഴ്ച സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 19 സാധാരണക്കാരും കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കമാണ് കൊല്ലപ്പെട്ടത്. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൗട്ടയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് പേരും കൊല്ലപ്പെട്ടു. ദമാസ്കസില്‍ വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇന്നലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ഈ ​മാ​സം മൂ​ന്നി​ന് ദേ​ർ അ​ൽ സോ​ർ ന​ഗ​ര​ത്തെ ഐ​എ​സ് ഭീ​ക​ര സം​ഘ​ട​ന​യു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​റാ​ഖിലെ​യും സി​റി​യ​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ൾ ചേ​ർ​ത്ത് ഐ​എ​സ് രൂ​പീ​ക​രി​ച്ച ഖാ​ലി​ഫേ​റ്റ് അ​തി​ന്‍റെ അ​ന്ത്യ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. ഖാ​ലി​ഫേ​റ്റി​ന്‍റെ ആ​സ്ഥാ​ന​മാ​യ റാ​ഖാ അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ ഡ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് പി​ടി​ച്ചി​രു​ന്നു. സി​റി​യ​യി​ലെ മ​റ്റു പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഐ​എ​സി​നെ റ​ഷ്യ​ൻ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ സൈ​ന്യം തു​ര​ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ