അലെപ്പോ: സിറിയന്‍ നഗരമായ അലെപ്പോയില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണു അലെപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനില്‍ ബസിന് നേരെ ചാവേറാക്രമണം ഉണ്ടായത്.

നഗരാതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ബോംബ്‌ സ്ഫോടനം ഉണ്ടായതെന്ന് മിലിറ്ററി മീഡിയ യൂണിറ്റ്  ഒരു റിപ്പോര്‍ട്ട്‌ പറയുന്നു.

അലെപ്പോ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ റഷീദിനില്‍ ആണ് സ്ഫോടനം നടന്നത്. യുദ്ധം ദുരിതം വിതച്ച രണ്ടു ഗ്രാമങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളേയും നിറച്ചുകൊണ്ട് വന്ന ബസ്സുകള്‍ക്ക് നേരെയാണ് ബോംബ്‌ സ്ഫോടനം നടന്നിരിക്കുന്നത്.

ബോംബ്‌ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട് എന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ള സിറിയന്‍ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook