/indian-express-malayalam/media/media_files/2025/12/15/syria-2025-12-15-09-17-20.jpg)
File Photo
ദമാസ്കസ്:സിറിയയിലെ പല്മിറ പട്ടണത്തിൽ യുഎസ്, സിറിയൻ സൈനികർക്ക് നേരെ വെടിയുതിർത്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Also Read:സിഡ്നി ബോണ്ടി ബീച്ചിൽ വെടിവെപ്പ്: 10 മരണം, നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ചയാണ് യുഎസ്, സിറിയൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ഈ വെടിവെയ്പ്പിൽ രണ്ട് യുഎസ് ആർമി സൈനികരും ഒരു സാധാരണ പൗരനായ പരിഭാഷകനും കൊല്ലപ്പെട്ടു. അക്രമി പിന്നീട് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിനോട് (ഐഎസ്) അനുഭാവം പുലർത്തുന്ന സിറിയൻ സുരക്ഷാ സേനാംഗമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റതായി യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ട് സിറിയൻ സർവീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
'ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഒരാൾ നടത്തിയ ഭീരുത്വപരമായ ഭീകരാക്രമണത്തെത്തുടർന്ന്, ഞങ്ങളുടെ യൂണിറ്റുകൾ പല്മിറ നഗരത്തിൽ കൃത്യവും നിർണ്ണായകവുമായ സുരക്ഷാ ഓപ്പറേഷൻ നടത്തി,' ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ജനറൽ ഇന്റലിജൻസ് സർവീസുമായും അന്താരാഷ്ട്ര സഖ്യസേനകളുമായും പൂർണ്ണ ഏകോപനത്തോടെ നടത്തിയ ഈ ഓപ്പറേഷനിലാണ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അവരെ ഉടൻ ചോദ്യം ചെയ്യലിനായി കൈമാറിയെന്നും അധികൃതർ അറിയിച്ചു.
ഐഎസിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുമായി സിറിയ രാഷ്ട്രീയ സഹകരണ കരാർ ഒപ്പിട്ട് ഒരു മാസം തികയും മുമ്പാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്. വടക്കുകിഴക്കൻ സിറിയയിൽ ഐഎസിനെതിരെ പോരാടുന്നതിന്റെ ഭാഗമായി ഒരു പതിറ്റാണ്ടിലേറെയായി യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.
Also Read:ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി
ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അക്രമിയെക്കുറിച്ച് വിലയിരുത്തൽ നടത്തിയിരുന്നതായും ഇയാൾക്ക് തീവ്രവാദപരമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായേക്കാം എന്ന് കണ്ടെത്തിയിരുന്നതായും സിറിയൻ ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
Read More:യുക്രെയ്ൻ യുദ്ധം: അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us