സിറിയന്‍ രാസായുധ പ്രയോഗം: നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ

അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചര്‍ച്ചയിലൂടേയും സൗഹാര്‍ദ്ദപരമായും പ്രശ്നം പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം

Damascus sky lights up with service to air missile fire as the U.S. launches an attack on Syria targeting different parts of the Syrian capital Damascus, Syria, early Saturday, April 14, 2018. Syria's capital has been rocked by loud explosions that lit up the sky with heavy smoke as U.S. President Donald Trump announced airstrikes in retaliation for the country's alleged use of chemical weapons. (AP Photo/Hassan Ammar)

വാഷിംഗ്ടണ്‍: സിറിയയില്‍ അമേരിക്ക-ബ്രിട്ടന്‍-ഫ്രാന്‍സ് വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ രംഗത്ത്. ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ‘രാസായുധ ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അത് ദുഖകരമായ കാര്യമാണ്. സംഭവത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം രാസായുധ നിരോധന സംഘടന നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’, വിദേശകാര്യ മന്ത്രാലയത്തെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചര്‍ച്ചയിലൂടേയും സൗഹാര്‍ദ്ദപരമായും പ്രശ്നം പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വെളളിയാഴ്ച്ചയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ ദമാസ്കസ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്. 60 പേര്‍ കൊല്ലപ്പെട്ട റഷ്യയുടെ രാസായുധ ആക്രമണത്തെ അപലപിച്ച് കൊണ്ടായിരുന്നു അമേരിക്കയുടെ നടപടി.

സിറിയയിൽ യുഎസിനൊപ്പം വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാൻസിനും ഡോണൾഡ് ട്രംപ് ഇന്ന് നന്ദി പറഞ്ഞു. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സി​റി​യ​യു​ടെ രാ​സാ​യു​ധ​ങ്ങ​ൾ സം​ഭ​രി​ച്ച മേ​ഖ​ല​ക​ളി​ലാ​ണ് അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും ആ​ക്ര​മ​ണം ന​ട​ത്തിയത്. സി​റി​യ​യി​ലെ രാ​സാ​യു​ധ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​വ​ൻ ത​ക​ർ​ക്കു​മെ​ന്നും ട്രം​പ് നേരത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Syria airstrikes india closely following case seeks impartial probe into use of chemical weapons says mea

Next Story
ഉന്നാഓ പീഡനക്കേസ്: പ്രതിയായ ബിജെപി എംഎല്‍എയെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com