Latest News

കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവും ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് മുൻ നേതാവുമായ സയ്യിദ് അലി ഷാ ഗിലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.

മൂന്ന് തവണ കശ്മീർ നിയമസഭ അംഗമായിട്ടുള്ള രോഗിയായ ഗിലാനി കുറേനാളുകയായി വീട്ടുതടങ്കലിൽ ആയിരുന്നു. 2019 ഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് സംഘടനയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ഹുറിയത്ത് കോൺഫറൻസിൽ നിന്നും രാജിവച്ചത്. 2004 മുതൽ അദ്ദേഹം ഹുറിയത്ത് അധ്യക്ഷനായിരുന്നു.

1929 സെപ്റ്റംബർ 29ന് ബന്ദിപ്പൂർ ഗ്രാമത്തിൽ ജനിച്ച ഗിലാനി വിഘടനവാദി പ്രസ്ഥാനത്തിന്റെ മുഖമായി മാറുകയായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം നാഷണൽ കോൺഫറൻസ് നേതാവ് മൗലാന മുഹമ്മദ് സയീദ് മസൂദിയുടെ ശിക്ഷണത്തിലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, എന്നാൽ പിന്നീട് ജമാഅത്ത് ഇസ്ലാമിയിൽ അംഗമായി.

1972, 1977, 1987 വര്‍ഷങ്ങളില്‍ ജമ്മു കശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയതിനു പിന്നാലെയായിരുന്നു പരമ്പരാഗത വിഘടനാവാദിയും ജമാഅത്ത് നേതാവുമായുള്ള ഗിലാനിയുടെ വളർച്ച. ഗിലാനിയുടെ മരണാന്തര ചടങ്ങുകളിൽ ധാരാളം പേർ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ കശ്മീരിൽ കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Also read: പശുവിനെ ദേശീയ മൃഗമാക്കണം, മൗലികാവകാശങ്ങൾ നൽകണം: അലഹബാദ് ഹൈക്കോടതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Syed ali shah geelani dead

Next Story
പശുവിനെ ദേശീയ മൃഗമാക്കണം, മൗലികാവകാശങ്ങൾ നൽകണം: അലഹബാദ് ഹൈക്കോടതിcow India, India cow, cow protection india, india cow protection law, cow india national animal, cow slaughter india, indian express news" />
The moderation of comments is automated and not cleared manually by malayalam.indianexpress.com