/indian-express-malayalam/media/media_files/2026/01/01/switezerland-2026-01-01-17-59-43.jpg)
Switzerland Blast Updates (Photo Credit: @MarioNawfal/X)
Switzerland Blast Updates: ക്രാൻസ്-മോണ്ടാന: സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ക്രാൻസ്-മോണ്ടാന സ്‌കീ റിസോർട്ടിലെ ബാറിലുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും നാൽപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. പുതുവത്സരാഘോഷങ്ങൾക്കിടെ പ്രാദേശിക സമയം പുലർച്ചെ 1:30-ഓടെയാണ് അപകടമുണ്ടായത്. ക്രാൻസ്-മോണ്ടാനയിലെ 'ലെ കോൺസ്റ്റലേഷൻ' എന്ന് ബാറിലാണ് സ്‌ഫോടനം ഉണ്ടായത്.
Also Read:സ്വിറ്റ്‌സർലൻഡിലെ സ്കീ റിസോർട്ടിലെ ബാറിൽ വൻ സ്ഫോടനം; നിരവധി മരണം, ഒട്ടേറെ പേർക്ക് പരുക്ക്
സ്‌ഫോടനത്തിൽ ഇതുവരെ 40 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടാവാം തീപിടുത്തത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമമായ 'ബ്ലിക്' റിപ്പോർട്ട് ചെയ്തു. എന്നാൽ അട്ടിമറി സാധ്യതയോ ഭീകരാക്രമണമോ അധികൃതർ തള്ളിക്കളഞ്ഞു.
Also Read:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
10 ഹെലികോപ്റ്ററുകളും 40 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. പരിക്കേറ്റവരെക്കൊണ്ട് മേഖലയിലെ ആശുപത്രികൾ നിറഞ്ഞതായും തീവ്രപരിചരണ വിഭാഗങ്ങൾനിറഞ്ഞതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു.
കർശന നിയന്ത്രണം
അപകടത്തെത്തുടർന്ന് ക്രാൻസ്-മോണ്ടാന മേഖലയിൽ നോ-ഫ്‌ളൈ സോൺ പ്രഖ്യാപിക്കുകയും പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കുകയും ചെയ്തു. അപകടസമയത്ത് നൂറിലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം. പൊള്ളലേറ്റവരുടെ പരിക്കുകൾ ഗുരുതരമായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിൽ പ്രയാസം നേരിടുന്നുണ്ട്.
Also Read:ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു: വിപ്ലവ ഗാർഡ് സന്നദ്ധ സേനാംഗം കൊല്ലപ്പെട്ടു
സംഭവത്തിൽ കൗൺസിൽ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറൽ അലൈൻ ബെർസെറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ മാസം അവസാനം ഫിസ് വേൾഡ് കപ്പ് സ്‌കീയിംഗ് മത്സരങ്ങൾക്ക് വേദിയാകാനിരുന്ന റിസോർട്ടിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
ബാധിതരായവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി പോലീസ് ഹെൽപ്പ് ലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഇരകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂവെന്നും പോലീസ് അറിയിച്ചു.
Read More:ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us