/indian-express-malayalam/media/media_files/2026/01/01/switezerland-2026-01-01-17-59-43.jpg)
Switzerland Blast Updates (Photo Credit: @MarioNawfal/X)
ക്രാൻസ്-മൊണ്ടാന: സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ക്രാൻസ്-മൊണ്ടാന സ്‌കീ റിസോർട്ടിലെ ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ 40 ഓളം പേർ മരിച്ചു. 115 പേർക്ക് പരിക്കേറ്റു. പുതുവത്സരാഘോഷങ്ങൾക്കിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
Also Read:സ്വിറ്റ്സർലെൻഡിൽ റിസോർട്ടിലെ സ്‌ഫോടനം; നാൽപ്പത് മരണം സ്ഥിരീകരിച്ചു, നൂറോളം പേർക്ക് പരിക്ക്
'ലെ കോൺസ്റ്റലേഷൻ' എന്ന ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെ (ഇന്ത്യൻ സമയം രാവിലെ ആറ് മണി) തീപിടിത്തമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി ഷാംപെയ്ൻ ബോട്ടിലുകളിൽ കത്തിച്ച സ്പാർക്ക്‌ളറുകളിൽ നിന്നും തീ സീലിംഗിലേക്ക് പടർന്നതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. എന്നാൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഭീകരാക്രമണ സാധ്യത പോലീസ് തള്ളിക്കളഞ്ഞു.
Also Read:സ്വിറ്റ്‌സർലൻഡിലെ സ്കീ റിസോർട്ടിലെ ബാറിൽ വൻ സ്ഫോടനം; നിരവധി മരണം, ഒട്ടേറെ പേർക്ക് പരുക്ക്
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇറ്റാലിയൻ, ഫ്രഞ്ച് പൗരന്മാർ ഉൾപ്പെടെയുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Also Read:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
സംഭവത്തിൽ സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്ത് അഞ്ച് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിനായി 10 ഹെലികോപ്റ്ററുകളും 40 ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, പൊള്ളലേറ്റതിനാൽ പലരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read More:എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us