scorecardresearch

സ്വിറ്റ്‌സർലൻഡിലെ സ്കീ റിസോർട്ടിലെ ബാറിൽ വൻ സ്ഫോടനം; നിരവധി മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അപകടസമയത്ത് നൂറിലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം

അപകടസമയത്ത് നൂറിലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം

author-image
WebDesk
New Update
Blast

പ്രതീകാത്മക ചിത്രം. ഫോട്ടോ: ഫ്രീപിക്

ജനീവ: പുതുവർഷാഘോഷങ്ങൾക്കിടെ സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ സ്കീ റിസോർട്ടിലെ ബാറിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ ആൽപൈൻ റിസോർട്ട് ടൗണായ ക്രാൻസ്-മൊണ്ടാനയിലെ ലീ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് ദുരന്തമുണ്ടായത്.

Advertisment

Also Read: ന്യൂയോർക്കിന്റെ അമരത്ത് ഇനി സൊഹ്‌റാൻ മംദാനി; ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ

പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം. അപകടസമയത്ത് നൂറിലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Also Read: 2026ൽ സമൂഹത്തിൽ സമാധാനവും ഐശ്വര്യവും നിറയട്ടെ; ആശംസകളുമായി പ്രധാനമന്ത്രി

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് വക്താവ് ഗെയ്റ്റൻ ലാത്തിയോൺ അറിയിച്ചു. പുതുവർഷാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗമാണോ അപകടത്തിന് പിന്നിലെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുൻകരുതൽ നടപടിയായി ക്രാൻസ്-മൊണ്ടാനയ്ക്ക് മുകളിൽ നോ-ഫ്ലൈ സോൺ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ആണവോർജ രംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി കൈകോർത്ത് എൻടിപിസി

വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ ഈ റിസോർട്ടിലുണ്ടായ ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കൾക്കായി പോലീസ് പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ് അറിയിച്ചു.

Read More: കേന്ദ്രത്തിന്റെ സൗജന്യ ചികിത്സാ പദ്ധതി; പരിശീലനത്തിനിടെ പരുക്കേറ്റ സൈനിക കേഡറ്റുകൾക്ക് ആശ്വാസം

Switzerland

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: