ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ് എട്ടു മാസത്തിനിടെ 1094 പേര്‍ പന്നിപ്പനി ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ചകളില്‍ മാത്രം 342 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് പന്നിപ്പനി ഏറ്റവുമധികം ജീവനെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ 437 പേരും ഗുജറാത്തില്‍ 269 പേരും പന്നിപ്പനിയെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.

ഈ വര്‍ഷം ആഗസ്ത് വരെ 22186 കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് വലിയ തോതിലുള്ള വര്‍ധനവാണിത്. കേരളം, രാജസ്ഥാന്‍, ഡെല്‍ഹി സംസ്ഥാനങ്ങളും മരണസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളത്തില്‍ 73 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മധ്യവയസ്‌കര്‍, പ്രമേഹം, ആസ്മ, കാന്‍സര്‍ രോഗികള്‍ എന്നിവരാണ് പന്നിപ്പനി മരണത്തിന് കൂടുതല്‍ ഇരയായിരിക്കുന്നത്.

പനി, തൊണ്ടവേദന, തലവേദന, ചുമ, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെയെത്തുന്ന പന്നിപ്പനിയെ 2009-ലാണ് ലോകാരോഗ്യ സംഘടന മഹാരോഗയി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ