മുംബൈ: നഗരത്തെ നടുക്കിയ തീപിടുത്തം അപകടത്തിനിടെ മുംബൈയിൽ സ്വിഗി ഡെലിവറി ബോയ് പത്ത് പേരെ രക്ഷിച്ചു. സിദ്ധു ഹുമനബദെ എന്ന യുവാവാണ് ഇപ്പോൾ മുംബൈ നഗരത്തിന്റെ ഹീറോ ആയി മാറിയിരിക്കുന്നത്.
മുംബൈയിലെ ഇഎസ്ഐസി കംഗർ ആശുപത്രിയിലുണ്ടായ തീപിടുത്തതിൽ നിന്നാണ് സിദ്ധു പത്ത് പേരുടെ ജീവൻ രക്ഷിച്ചത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയായിരുന്നു ഈ ശ്രമം.
ആശുപത്രിക്ക് സമീപത്ത് കൂടി പോകുമ്പോഴാണ് സിദ്ധു ആദ്യം തീ കണ്ടത്. ഉടനെ തന്നെ അദ്ദേഹം ഇവിടെ നിന്നും എട്ട് പേരെ രക്ഷിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷവും സിദ്ധു അഗ്നിരക്ഷാ സേനയ്ക്കൊപ്പം പരിശ്രമിച്ചു.
മറ്റ് രണ്ട് പേരെ കൂടി രക്ഷിച്ചു. ഇതിനിടെ തീയുടെ ചൂടും പുക ശ്വസിച്ചും അസ്വസ്ഥത അനുഭവപ്പെട്ട സിദ്ധുവിനെ അഗ്നിരക്ഷാ സേന ആശുപത്രിയിലേക്ക് മാറ്റി.
ഇദ്ദേഹം ചികിത്സയിലിരിക്കുന്ന ചിത്രം ആശുപത്രിയിലെ ഡോക്ടറാണ് നവമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ സിദ്ധുവിനെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ഇന്റർനെറ്റ് ലോകം.