സ്റ്റോക്ക്ഹോം: വിക്കിലീക്സ് സ്ഥാപൻ ജൂലിയൻ അസാഞ്ചിനെതിരായ സ്ത്രീ പീഡനക്കേസ് റദ്ദാക്കി. മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താലാണ് ഏഴുവർഷമായി തുടരുന്ന കേസ് റദ്ദാക്കിയത്. സ്വീഡിഷ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസാൻജിന് നേരെ നിലനിൽക്കുന്ന കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ മാരിയൻ നി വ്യക്തമാക്കി.

ലണ്ടനിലെ ഇക്വഡോറിയൻ എംബസിയിൽ ഇരുന്ന് ചിരിക്കുന്ന തന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് അസാൻജെ വാർത്തയോട് പ്രതികരിച്ചത്.

ആരോപണവിധേയനായതിനു ശേഷം 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ് അസാഞ്ച്. പീഡനക്കേസിലെ അന്വേഷണം അവസാനപ്പിച്ചെങ്കിലും, അമേരിക്കയുടെ നിരവധി രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചതിന് അസാൻജിനെതിരായ കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ അദ്ദേഹം സ്വീഡനിലേക്ക് മടങ്ങിയേക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ