യൂറോപ്യൻ രാജ്യമായ സ്വീഡനിൽ തീവ്രവാദി അക്രമണം. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റുകയായിരുന്നു. 3 പേരുടെ മരണം പൊലീസ്​ സ്ഥിഥീകരിച്ചിട്ടുണ്ട്. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നും ഇതൊരു തീവ്രവാദി ആക്രമണമാണെന്നും സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞു. പാരിസ് മോഡൽ അക്രമണമാണ് ഇതെന്നാണ് സൂചന.
//www.youtube.com/watch?v=QrSGIPWpST
സ്റ്റോക്ക്ഹോം നഗരത്തിലെ ക്യൂൻ സ്ട്രീറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഭീകരാക്രമണത്തെതുടർന്ന് സർക്കാർ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിഥീകരിച്ചിട്ടില്ല.

Police officers stand in a doorway at the scene after a truck crashed into a department store injuring several people in central Stockholm, Sweden, Friday April 7, 2017. (Anders Wiklund TT News Agency via AP)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ