ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുത്ത 434 നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശി​ലെ ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. ഭോപ്പാലാണ്​ രണ്ടാം സ്ഥാനത്ത്​. സ്വച്ഛ്​ ഭാരത്​ മിഷ​​ൻറെ ഭാഗമായി നടത്തിയ സ്വച്ഛ് സര്‍വേക്ഷാന്‍ 2017 സർവേയിലാണ്​ കണ്ടെത്തൽ.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ്​ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചത്​. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് വൃത്തിയുടെ കാര്യത്തില്‍ നഗരങ്ങള്‍ കാണിച്ചതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിശാഖപട്ടമാണ്​ സർവേയിൽ മൂന്നാം സ്ഥാനത്തെത്തിയത്​. ഗുജറാത്ത്​ നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഉത്തർപ്രദേശിലെ ഗോണ്ടയാണ്​ ഏറ്റവും വൃത്തിഹീനമായ നഗരം. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ തങ്ങളുടെ നഗരം കൂടുതല്‍ വൃത്തി നേടിയെന്ന് സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും അഭിപ്രായപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി.

പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതായി 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ നഗരങ്ങള്‍ പരിഗണിച്ചപ്പോള്‍ കോഴിക്കോട് ആണ് ഏറ്റവും വൃത്തിയുള്ള നഗരം. ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളില്‍ 254ആം റാങ്കാണ് കോഴിക്കോടിന്. കൊച്ചിക്ക് 271ഉം പാലക്കാടിന് 286ഉം സ്ഥാനമുണ്ട്.

365ആം സ്ഥാനത്താണ് കൊല്ലം. 372ആം സ്ഥാനത്താണ് തിരുവനന്തപുരം. 380ആമതുള്ള ആലപ്പുഴയാണ് കേരളത്തിലെ വൃത്തി കുറഞ്ഞ നഗരം.സ്വച്ഛ്​ ഭാരത്​ ​ മിഷ​ൻറെ ഭാഗമായി ഇത്​ രണ്ടാം തവണയാണ്​ വൃത്തിയുള്ള ഇന്ത്യൻ നഗരങ്ങളെ കണ്ടെത്തുന്നതിനായി സർവേ നടത്തുന്നത്​.

434 നഗരങ്ങളും പട്ടികയിലെ സ്ഥാനവും,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ