അമരാവതി: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനിടെ വെടിവയ്പ്. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാർഥിയെയാണ് വെടിവച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സ്ഥാനാർഥി കാറില്‍ യാത്ര ചെയ്യവേയായിരുന്നു വെടിവച്ചത്. കാറില്‍ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തുവെന്ന് ഷെന്ത്രുര്‍ജന പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു. അമരാവതിയിലെ മാല്‍കെഡ് റോഡിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
മഹാരാഷ്ട്രയില്‍ വൈകിട്ട് മൂന്ന് വരെ 31.5 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ആറ് മണിവരെയാണ് വോട്ടെടുപ്പ്.