/indian-express-malayalam/media/media_files/XKYpy278nGAl8Vr596Wv.jpg)
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് എസ്‌യുവി നദിയിൽ ഇറക്കിയത് (ഫോട്ടോ: സ്ക്രീൻഗ്രാബ്/എഎൻഐ)
ക്രിസ്മസ് പുതുവത്സര വാരാന്ത്യത്തിൽ വിനേദസഞ്ചാരികളുടെ വൻതോതിലുള്ള പ്രവാഹം ഉത്തരേന്ത്യൻ മലയോര സംസ്ഥാനങ്ങളെ വിയർപ്പുമിട്ടച്ച വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്, ലാഹൗൾ, സ്പിതി ജില്ലയിൽ ചന്ദ്ര നദിക്ക് കുറുകെ വാഹനം ഓടിച്ചതിന് ഉടമയ്ക്ക് എതിരെ ഹിമാചൽ പൊലിസ് പിഴ ചുമത്തിയത്. മണിക്കുറുകളായി മാർഗ്ഗതടസം ശ്രിഷ്ടിച്ച ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എസ്‌യുവി നദിയിൽ ഉറക്കി സഞ്ചരിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.
“അടുത്തിടെ, ലഹൗൾ സ്പിതി ജില്ലയിൽ ചന്ദ്ര നദി മുറിച്ചുകടക്കുന്ന വഹനത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു. പ്രസ്തുത വാഹനത്തിന് 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പിഴ ചുമത്തിയിട്ടുണ്ട്, ഭാവിയിൽ ആരും ഇത്തരമൊരു കുറ്റകൃത്യം ചെയ്യാതിരിക്കാൻ ജില്ലാ പോലീസ് ഉദ്യോഗസ്ഥരെ പ്രസ്തുത സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി മായങ്ക് ചൗധരി പറഞ്ഞു," എഎൻഐ പങ്കുവച്ച വീഡിയോ ഉദ്ധരിച്ചു.
#WATCH | Himachal Pradesh: Challan issued after a video of driving a Thar in Chandra River of Lahaul and Spiti went viral on social media.
— ANI (@ANI) December 25, 2023
SP Mayank Chaudhry said, "Recently, a video went viral in which a Thar is crossing the river Chandra in District Lahaul Spiti. The said… pic.twitter.com/V0a4J1sgxv
ശനിയാഴ്ച അടൽ തുരങ്കത്തിലെ മഞ്ഞുവീഴ്ചയെത്തുടർന്ന്, നിരവധി വിനോദസഞ്ചാരികളാണ് ഗതാഗതക്കുരുക്കിൽ വലഞ്ഞത്. ഞായറാഴ്ച 28,210 വാഹനങ്ങൾ തുരങ്കം കടന്നതായാണ് ലഹൗൾ, സ്പിതി പോലീസ് അറിയിച്ചത്. അവധി ദിനങ്ങളിലെ സഞ്ചരികളുടെ ഒഴുക്ക് ഷിംലയിലെയും മണാലിയിലെയും പ്രധാന ഹിൽ റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും താമസക്കാരുടെ എണ്ണം 90 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 55,345 വാഹനങ്ങൾ ഷിംലയിൽ എത്തിയതായാണ് ഷിംല പോലീസ് തിങ്കളാഴ്ച വൈകുന്നേരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us