Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു

കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്

congress, കോൺഗ്രസ് എംപിമാർ, ലോക്സഭ, lok sabha, om birla, parliament, പാർലമെന്റ്, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കേരളത്തിൽ നിന്നുള്ള എംപിമാരടക്കം ലോക്‌സഭയിലെ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് 1.30ന് സ്പീക്കര്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തി. എംപിമാരുടെ പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ചു.

ഇന്നു രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്. കൂടാതെ ലോക്‌സഭയില്‍ എംപിമാര്‍ പെരുമാറുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Read More: ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കാം

കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. മാണിക്ക ടാഗൂര്‍, ഗൗരവ് ഗോഗൊയ്, ഗുര്‍ജിത് സിംഗ്, ബെന്നി ബെഹനാന്‍, ടി.എന്‍.പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

ഡൽഹി കലാപത്തിന്റ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസ് കഴിഞ്ഞ ദിവസങ്ങളിൽ ലോക്‌സഭയിൽ നടത്തിയത്. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടയിൽ സ്‌പീക്കറുടെ നേർക്ക് കടലാസ് കീറിയെറിഞ്ഞതിനാണ് ഏഴ് എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Suspension of 7 congress lok sabha mps withdrawn

Next Story
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com