/indian-express-malayalam/media/media_files/uploads/2018/07/chinaembassy.jpg)
ബെയ്ജിങ്: ചൈനയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം. എംബസിയുടെ കോംപൗണ്ടിന് പുറത്ത് സ്‌ഫോടനം നടന്നതായി ബെയ്ജിങ്ങിലെ യുഎസ് എംബസി സ്ഥിരീകരിച്ചു. സ്‌ഫോടനത്തിൽ ആർക്കും പരുക്കില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. എംബസിയുടെ കോംപൗണ്ടിന് സൗത്ത് ഈസ്റ്റ് കോർണറിലായിരുന്നു സ്‌ഫോടനം. ചാവേറാണ് ആക്രമണം നടത്തിയതെന്ന് എംബസിയിലെ സുരക്ഷാ ഓഫിസർ അറിയിച്ചു. ആക്രമണത്തിൽ ചാവേറിനു പുറമേ മറ്റാർക്കും പരുക്കേറ്റിട്ടില്ല, എംബസി വക്താവ് പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വിദേശ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. യുഎസ്, ഇന്ത്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും ഇവിടെയാണ്. അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല. അതീവ സുരക്ഷാ മേഖലയുളള പ്രദേശമാണ് ബെയ്ജിങ്.
Chinese media says incident was a self immolation attempt by a woman. Police claim to have detained the woman and allege she sprayed gasoline on herself outside the US embassy in Beijing.@IndianExpresspic.twitter.com/7Yo5az5ZZo
— zeeshan shaikh (@zeeshansahafi) July 26, 2018
അതേസമയം, എംബസിക്കു മുന്നിൽവച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെട്രോൾ ഒഴിച്ച് യുവതി തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.