കെയ്‌​റോ: ഈ​ജി​പ്തി​ലെ സി​നാ​യ് പ്ര​വി​ശ്യ​യി​ൽ മുസ്ലിം പള്ളിക്ക് അകത്ത് നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 184 പേ​ർ കൊ​ല്ല​പ്പെ​ട്ടു.  ആക്രമണത്തിൽ നിരവധി പേ​ർ​ക്ക് പ​രി​ക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ബി​ർ അ​ൽ അ​ബ​ദി​ലെ പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​നയ്ക്ക് എത്തിയ വിശ്വാസികളാണ് ആക്രമണത്തിന് ഇരയായത്. നാ​ല് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ ഭീ​ക​രരുടെ സംഘം വിശ്വാസികളെ ലക്ഷ്യമാക്കി തുരുതുരാ വെടിയുതിർത്തു.

ആക്രമണത്തിൽ ഭയന്ന് ചിതറിയോടിയ ആളുകളെ സംഘം നിർത്താതെ വെടിവച്ചതോടെയാണ് മരണസംഘ്യ ഉയർന്നത്. ഭീകരർക്കെതിരെ സൈന്യത്തെ പിന്തുണക്കുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസി ഉന്നത തല യോഗം വിളിച്ചു ചേർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഘ്യ ഉയർന്നേക്കാൻ ഇടയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ