ഡൽഹിയിൽ ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ആൾ പിടിയിൽ; സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു

ഡൽഹി പ്രത്യേക സെല്ലാണ് ഇയാളെ പിടികൂടിയത്

ന്യൂഡൽഹി: ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ആൾ രാജ്യതലസ്ഥാനത്ത് പിടിയിൽ. ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന ഇയാളെ ഇന്നലെ വൈകീട്ട് റിഡ്‌ജ് റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് ഉഗ്രശേഷിയുള്ള രണ്ടു സ്ഫോടകവസ്തുക്കളും (ഐ‌ഇഡികൾ) തോക്കും  കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ അബ്‌ദുൾ യൂസഫ് ഖാനാണു ഡൽഹി പൊലീസിന്റെ  പ്രത്യേക സെല്ലിന്റെ പിടിയിലായത്. ഇയാളും പൊലീസും തമ്മിൽ ആറ് റൗണ്ട്‌ വെടിയുതിർത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.

Read Also:ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കുതിച്ചുകയറ്റം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പൊലീസ് തെരച്ചിൽ നടത്തിയത്. പൊലീസിന്റെ സാന്നിധ്യം മനസിലായതോടെ ഇയാൾ വെടിയുതിർക്കാൻ തുടങ്ങി. ഇതേ തുടർന്ന് തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഇയാൾ ഡൽഹിയിലെത്തിയതെന്നാണ് പൊലീസ് നിഗമനം.

ചില രഹസ്യവിവരങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം, അദ്ദേഹം റിഡ്‌ജ് പ്രദേശത്തേക്ക് വരുമെന്ന് അന്വേഷണസംഘം മനസിലാക്കി. ഈ വിവരം അനുസരിച്ച് നീക്കങ്ങൾ നടത്തി.

കണ്ടെടുത്ത സ്‌ഫോടക വസ്‌തുക്കൾ നിർവീര്യമാക്കാൻ ദേശീയ സുരക്ഷാ ഗാർഡ് സംഘത്തെ നിയോഗിച്ചു.

Web Title: Suspected isis operative plotting delhi attack arrested

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com