scorecardresearch

Latest News

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന പള്ളക്കൊണ്ട രാജു (30) നെയാണ് തെലങ്കാനയിലെ ജനഗാവ് ജില്ലയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജു ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പാളത്തിന് സമീപം ജോലി ചെയ്‌തിരുന്ന രണ്ടു ദൃക്‌സാക്ഷികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കൈകളിലെ ടാറ്റൂ പ്രകാരം രാജുവിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു. തെലങ്കാന നഗരവികസന മന്ത്രി കെ.ടി.രാമറാവു ട്വീറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ രാജുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. എന്നാൽ അപ്പോഴേക്കും രാജു ഒളിവിൽ പോയിരുന്നു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. അതിനിടയിൽ തെലങ്കാന പൊലീസ് തിരച്ചിൽ വ്യാപിപ്പിക്കുകയും പ്രതിയെ കടത്തുന്ന ആൾക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയ ഉടനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പ്രതി മരണം അർഹിക്കുന്നു, പെൺകുട്ടിക്ക് വേഗം നീതി ലഭിക്കണമെന്നാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Also read: സ്ത്രീ സുരക്ഷയിൽ ഡൽഹി ഏറ്റവും പിന്നിൽ; ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡാറ്റ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Suspect in telangana minors rape and murder found dead on railway tracks

Best of Express