/indian-express-malayalam/media/media_files/uploads/2019/04/sushma-swaraj-iraq.jpeg)
ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലുള്ള ഇന്ത്യാക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. 500 ഇന്ത്യാക്കാര്‍ ലിബിയന്‍ തലസ്ഥാനത്തുണ്ടെന്നും സുഷ്മ പറഞ്ഞു.
''യാത്ര നിരോധനവും വലിയ ഒഴിപ്പിക്കലും നടക്കുമ്പോഴും 500 ല്‍ പരം ഇന്ത്യാക്കാരാണ് ലിബിയയിലുള്ളത്. ട്രിപ്പോളിയിലെ സാഹചര്യം അനുനിമിഷം മോശമായി കൊണ്ടിരിക്കുകയാണ്. നിലവില്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോയും എത്രയും പെട്ടെന്ന് ട്രിപ്പോളി വിടാന്‍ പറയണം. പിന്നീട് അവരെ അവിടെ നിന്നും പുറത്ത് എത്തിക്കാന്‍ പറ്റിയെന്ന് വരില്ല'' സുഷ്മയുടെ ട്വീറ്റില്‍ പറയുന്നു.
Even after massive evacuation from Libya and the travel ban, there are over 500 Indian nationals in Tripoli. The situation in Tripoli is deteriorating fast. Presently, flights are operational. /1 PL RT
— Chowkidar Sushma Swaraj (@SushmaSwaraj) April 19, 2019
Pls ask your relatives and friends to leave Tripoli immediately. We will not be able to evacuate them later. /2 Pls RT
— Chowkidar Sushma Swaraj (@SushmaSwaraj) April 19, 2019
കഴിഞ്ഞ എട്ട് വര്‍ഷമായി ലിബിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാണ്. രണ്ടാഴ്ച്ചക്കിടെ മാത്രം 200 ലധികം ആളുകളാണ് മരിച്ചത്. സംഘര്‍ഷാവസ്ഥ അല്‍പ്പമൊന്ന് അയഞ്ഞതോടെയാണ് അടച്ചിട്ട വിമാനത്താവളം തുറന്നത്. ഇതേ തുടര്‍ന്നാണ് ഇന്ത്യാക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സുഷ്മ ആവശ്യപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.