ദില്ലി: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും ബി ജി പി നേതാവുമായ സുഷ്മാ സ്വരാജ് അന്തരിച്ചു.  ഹൃദയാഘാതത്തെത്തുടര്‍ന്ന് ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സ് (ഐംസ്) ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.  അറുപത്തിയേഴ് വയസായിരുന്നു.

സുഷ്മാ സ്വരാജിന്റെ ഭൗതിക ശരീരം ഐംസില്‍ നിന്നും അവരുടെ ദില്ലിയിലെ വസതിയിലേക്ക് അല്‍പനേരത്തിനുള്ളില്‍ കൊണ്ട് പോകും.

രാത്രി ഒന്‍പതരയ്ക്കും പതിനുമിടയിലാണ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.  അപ്പോള്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ഉള്‍പ്പെടെ ഐംസില്‍ എത്തി.

മൂന്നു വര്‍ഷം മുന്‍പ് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കടന്നു പോയ സുഷ്മാ സ്വരാജ്, ആരോഗ്യ പരമായ കാരണങ്ങള്‍ കൊണ്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കതെയിരുന്നത്.

ഭര്‍ത്താവ് സ്വരാജ് കൌശല്‍, മകള്‍ ബാംസുരി.

Read Here: കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു: സുഷ്മാ സ്വരാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

2014-2019 കാലഘട്ടത്തിലെ നരേന്ദ്ര മോദി മന്ത്രസഭയിലെ വിദേശകാര്യ മന്ത്രി മന്ത്രിയായിരുന്നു.  ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.  കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങള്‍ ആക്കി മാറ്റിക്കൊണ്ടുള്ള ബി ജെ പിയുടെ നടപടിയില്‍ സര്‍ക്കാരിനെ അനുമോദിച്ചു കൊണ്ട് ട്വിറ്റെറില്‍ പോസ്റ്റ്‌ ഇട്ടതിനു പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതും മരണപ്പെട്ടതും.

“ഈ ദിനമാണ് ഞാന്‍ കാണാന്‍ കാത്തിരുന്നത്’ എന്നാണ് സുഷമാ സ്വരാജ് ട്വീറ്റില്‍ പറഞ്ഞു.

Read in English: Former foreign minister Sushma Swaraj passes away at 67

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കോൺഗ്രസ്‌ അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക ട്വിറ്റെർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

 

ഹരിയാനയിലെ അംബാലയില്‍ 1953 ഫെബ്രുവരി 14ലാണ് സുഷ്മാ സ്വരാജ് ജനിച്ചത്‌.  അച്ഛന്‍ ആര്‍ എസ് എസ് അംഗമായിരുന്നു.  എഴുപതുകളില്‍ എ ബി വി പിയിലൂടെയാണ് അവര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്.  സുപ്രീം കോടതി വക്കീലായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമേറിയ ഒരു അധ്യായമാണ് അവസാനിച്ചത്‌ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“തന്റെ പൊതു ജീവിതം മുഴുവന്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സമര്‍പ്പിച്ച  അസാമാന്യയായ ഒരു നേതാവിന്റെ മരണത്തില്‍ ഇന്ത്യ അനുശോചിക്കുന്നു.  കോടിക്കണക്കിനു മനുഷ്യര്‍ക്ക് പ്രചോദനമായിരുന്നു സുഷ്മാ സ്വരാജ്ജി.”

 

sushma swaraj, sushma swaraj death news, sushma swaraj death news, sushma swaraj dead, sushma swaraj dead, latest news on sushma swaraj, sushma swaraj age, sushma swaraj passes away, sushma swaraj news, sushma swaraj news today, sushma swaraj health news, sushma swaraj latest news, foreign minister, foreign minister sushma swaraj

ദില്ലിയിലെ ഐംസില്‍ നിന്നുള്ള കാഴ്ച, എക്സ്പ്രസ്സ്‌ ഫോട്ടോ. താഷി തോബ്ഗ്യാല്‍

1996ലെ വാജ്പേയുടെ പതിമൂന്നു ദിവസം മാത്രം നീണ്ട മന്ത്രിസഭയിലെ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്ന അവര്‍ ലോക്സഭാ ചര്‍ച്ചകള്‍ ടെലിവിഷനില്‍ തത്സമയം പ്രക്ഷേപണം ചെയ്യാനുള്ള വിപ്ലവാത്മകമായ തീരുമാനമെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook