ന്യൂഡൽഹി: ഇന്ത്യൻ വംശജർ യുഎസിൽ ആക്രമിക്കപ്പെടുന്നതിലുള്ള ഇന്ത്യയുടെ കടുത്ത ആശങ്ക അവരെ അറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്കാർക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളിലായി യുഎസിൽ നടന്ന മൂന്ന് ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുഷമ ഇക്കാര്യം പറഞ്ഞത്. യുഎസ് ഭരണകൂടത്തെ ഇന്ത്യയുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

വിദേശത്തുളള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് നൽകുന്നെന്നും സുഷമ ലോക്‌സഭയിൽ പറഞ്ഞു. കൻസാസ് നഗരത്തിലെ വെടിവയ്‌പിൽ മരിച്ച ഇന്ത്യൻ എൻജിനീയർ ശ്രീനിവാസിന്റെ കുടുംബത്തോട് സംസാരിച്ചെന്നും സുഷമ അറയിച്ചു. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ യുഎസ് ഭരണകൂടത്തിലെ മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്‌തിട്ടുണ്ടന്നും സുഷമ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ