ന്യൂഡല്‍ഹി: ഔദ്യോഗിക പദവി ഒഴിഞ്ഞതോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ താമസവും അവസാനിപ്പിക്കുകയാണ് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗിലുള്ള എട്ടാം നമ്പര്‍ വസതിയാണ് സുഷമ ഒഴിയുന്നത്.
ഔദ്യോഗിക പദവിയില്‍ ഇല്ലാതിരുന്നിട്ടും താമസ സൗകര്യവും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇപ്പോഴും നടത്തുന്നവര്‍ക്ക് മാതൃകയാകുകയാണ് സുഷമ സ്വരാജ്. ഒരു മാസത്തിനകം വീട് ഒഴിയുമെന്നാണ് സുഷമ അറിയിച്ചിരിക്കുന്നത്. വസതി ഒഴിയുകയാണെന്നും മുമ്പുണ്ടായിരുന്ന വിലാസത്തില്‍ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും സുഷമ ട്വീറ്റ് ചെയ്തു. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
I have moved out of my official residence 8, Safdarjung Lane, New Delhi. Please note that I am not contactable on the earlier address and phone numbers.
— Sushma Swaraj (@SushmaSwaraj) June 29, 2019
ആരോഗ്യ സംബന്ധമായ വിഷയങ്ങളെ തുടർന്ന് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാറി നിൽക്കുന്നതെന്ന് സുഷമ അറിയിക്കുകയും ചെയ്തിരുന്നു. ഒന്നാം മോദി സർക്കാരിൽ വിദേശകാര്യം കൈകാര്യം ചെയ്ത സുഷ്മ സ്വരാജ് മികച്ച മന്ത്രിയെന്ന പ്രശംസയും നേടിയെടുത്തിരുന്നു. വിദേശ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ സുഷമ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook