scorecardresearch

ആറു വർഷത്തിനുശേഷം പാക് തടവിൽനിന്നും മോചനം; സുഷമയ്ക്ക് നന്ദി പറഞ്ഞ് അൻസാരിയും അമ്മയും

സോഷ്യ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അഫ്ഗാനിസ്ഥാനിൽനിന്നും അൻസാരി പാക്കിസ്ഥാനിലെത്തിയത്

സോഷ്യ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അഫ്ഗാനിസ്ഥാനിൽനിന്നും അൻസാരി പാക്കിസ്ഥാനിലെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hamid Ansari, Sushma Swaraj, ie malayalam, ഹാമിദ് അൻസാരി, സുഷമ സ്വരാജ്, ഐഇ മലയാളം

ന്യൂഡൽഹി: പാക് ജയിലിൽനിന്നും മോചിതനായി ഇന്ത്യയിലെത്തിയ ഹാമിദ് നിഹാൽ അൻസാരി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചു. അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് അൻസാരി വിദേശകാര്യ മന്ത്രിയെ കാണാനെത്തിയത്. പാക്കിസ്ഥാനിലെ ജയിലിൽ ആറു വർഷമായി തടവിലായിരുന്നു അൻസാരി.

Advertisment

പാക്കിസ്ഥാനിൽ ഇന്ത്യയിലേക്ക് തിരികെയെത്താൻ സഹായിച്ച സുഷമ സ്വരാജിനോടും വിദേശകാര്യ മന്ത്രാലയത്തോടും അൻസാരി നന്ദി പറഞ്ഞു. സുഷമയും അൻസാരിയും തമ്മിലുളള കൂടിക്കാഴ്ചയുടെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുംബൈ സ്വദേശിയായ അൻസാരിയെ 2012 ലാണ് പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി പിടികൂടി തടവിലാക്കിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അഫ്ഗാനിസ്ഥാനിൽനിന്നും അൻസാരി പാക്കിസ്ഥാനിലെത്തിയത്.

Advertisment

വ്യാജരേഖയിൽ രാജ്യത്ത് എത്തിയെന്ന കുറ്റത്തിന് അൻസാരിയെ 2015 ൽ പാക്കിസ്ഥാൻ സൈനിക കോടതി മൂന്നു വർഷത്തെ തടവിന് വിധിച്ചു. 2015 മുതൽ പെഷാവറിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു അൻസാരി. ഡിസംബർ 16 നാണ് അൻസാരിയുടെ ശിക്ഷാ കാലാവധി കഴിഞ്ഞത്.

Pakistan Sushma Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: