scorecardresearch
Latest News

സ്വന്തം പാര്‍ട്ടിക്കാരുടെ ആക്രമണം ഏറ്റുവാങ്ങി സുഷമ സ്വരാജ്; മന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ്

ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് വിദേശകാര്യമന്ത്രിയുടെ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം

Sushma Swaraj, Paris climate deal

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര ഗവണ്‍മെന്റിലെ ഏറ്റവും ജനപ്രീതിയുളള മന്ത്രി സുഷമ സ്വരാജിന് സ്വന്തം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണം. മിശ്ര വിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ച് അപമാനിച്ച പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ നീക്കം ചെയ്‌തതാണ് വലതുപക്ഷ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് വിദേശകാര്യമന്ത്രിയുടെ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ ട്വീറ്റുകള്‍ സുഷമ തന്നെയാണ് ഷെയര്‍ ചെയ്‌തിരിക്കുന്നത്.

അതേസമയം, സു​ഷ​മ സ്വ​രാ​ജി​നെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് രംഗത്തെത്തി. കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നാണ് സു​ഷ​മയ്‌ക്ക് പി​ന്തു​ണ​യെ​ത്തി​യ​ത്. ‘സു​ഷ​മാ​ജി നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ നി​ന്നു ത​ന്നെ നി​ങ്ങ​ൾ​ക്ക് നേ​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് വി​ദ്വേ​ഷ​വും പ​രി​ഹാ​സ​വും നി​റ​ഞ്ഞ പ​രാ​മ​ർ​ശ​ത്തി​ലാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ ഞ​ങ്ങ​ൾ പി​ന്തു​ണ​യ്‌ക്കു​ന്നു എ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കിയത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്‌നൗ​വി​ൽ പാ​സ്‌പോ​ർ​ട്ട് പു​തു​ക്കാ​ൻ ചെ​ന്ന മി​ശ്ര​വി​വാ​ഹ ദ​ന്പ​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് സി​ദ്ധി​ഖി, ഭാ​ര്യ ത​ൻ​വി സേ​ഥ് എ​ന്നി​വ​രോ​ട് പാ​സ്‌പോ​ർ​ട്ട് പു​തു​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ ഹി​ന്ദു മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്നു പാസ്‌പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​കാ​സ് മി​ശ്ര നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ പാ​സ്‌പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ച്ച ത​ൻ​വി വി​വാ​ഹ​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ഒ​പ്പം ചേ​ർ​ക്കാ​ത്ത​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​യ​ർ​ത്തു​വെ​ന്നും ദ​ന്പ​തി​ക​ൾ ആ​രോ​പി​ച്ചു.

ഇ​തു ചൂ​ണ്ടി​ക്കാ​ണിച്ചാണ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ദ​ന്പ​തി​ക​ൾ ട്വീ​റ്റ് ചെ​യ്‌ത​ത്. തൊ​ട്ടു​പി​ന്നാ​ലെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി. ഇ​തി​ന്‍റെ പേ​രി​ലാ​ണ് സു​ഷ​മ​യ്ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ആ​ക്ര​മ​ണം ഉ​യ​ർ​ന്ന​ത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sushma swaraj is the latest victim of right wing trolling and hypocrisy