ന്യൂഡൽഹി: ചൈ​ന​യു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് യു​ദ്ധ​മ​ല്ല മാ​ർ​ഗ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ദോക്‌ലോം അതിർത്തിയിലെ പ്രശ്നങ്ങൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും സുഷമ സ്വരാജ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ചൈനയുമായുള്ള തർക്കം ഗൗരവതരകരമാണെന്നും വിദേശകാര്യ മന്ത്രി സഭയെ അറിയിച്ചു.

ഇതിനിടെ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായി കൂടികാഴ്ച രാഹുൽ ഗാന്ധിയുടെ നടപടിയെ സുഷമ സ്വരാജ് വിമർശിച്ചു. തർക്ക വിഷയങ്ങളെപ്പറ്റി അറിയാൻ ഇന്ത്യ ഗവൺമെന്റിനെയായിരുന്നു രാഹുൽ ഗാന്ധി സമീപിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹത്തിന്റെ നടപടിയിൽ ദുഖമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ദോക്‌ലോം ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു സു​ഷ​മ. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച​ചെ​യ്ത​തെ​ന്താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തോ​ട് പ​റ‍​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ജി​ത് ഡോ​വ​ൽ ചൈ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷം ഒ​ര​ക്ഷ​രം​പോ​ലും ഉ​ര​യാ​ടി​യി​ട്ടി​ല്ലെ​ന്നും ആ​ന​ന്ദ് ശ​ർ​മ ആ​രോ​പി​ച്ചു.

പാക്കിസ്ഥാനുമായുള്ള ബന്ധം സംബന്ധിച്ചും ഇന്ത്യയുടെ നിലപാട് സുഷമ വ്യക്തമാക്കി. ഭീ​ക​ര​വാ​ദ​വും സ​മാ​ധാന ച​ർ​ച്ച‍​യും ഒ​രു​പോ​ലെ ന​ട​ക്കി​ല്ല. ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ക​യെ​ന്ന​താ​ണെ​ന്നും സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു. പ​ത്താ​ൻ​കോ​ട് ആ​ക്ര​മ​ണം ന​ട​ന്ന​തി​നു ശേ​ഷ​മ​ല്ല പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. മ​റി​ച്ച് നാ​വാ​സ് ഷ​രീ​ഫ് ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ ബു​ർ​ഹാ​ൻ വാ​ണി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ബ​ന്ധം മോ​ശ​മാ​യ​തെ​ന്നും സു​ഷ​മ പ​റ​ഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ