മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ സുഷ്മാ സ്വരാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
“മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു,” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Read Here: Sushma Swaraj Dead: സുഷ്മാ സ്വരാജ് അന്തരിച്ചു
ഹൃദയാഘാതത്തെത്തുടര്‍ന്ന് ദില്ലിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സ് (ഐംസ്) ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു.
സുഷ്മാ സ്വരാജിന്റെ ഭൗതിക ശരീരം ഐംസില്‍ നിന്നും അവരുടെ ദില്ലിയിലെ വസതിയിലേക്ക് അല്പനേരത്തിനുള്ളില് കൊണ്ട് പോകും.
രാത്രി ഒന്പതരയ്ക്കും പതിനുമിടയിലാണ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്. അപ്പോള്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് ഉള്‍പ്പെടെ ഐംസില്‍ എത്തി.
മൂന്നു വര്‍ഷം മുന്‍പ് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കടന്നു പോയ സുഷ്മാ സ്വരാജ്, ആരോഗ്യ പരമായ കാരണങ്ങള്‍ കൊണ്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കതെയിരുന്നത്.