/indian-express-malayalam/media/media_files/uploads/2017/10/sherin-mathew.jpg)
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു​വ​യ​സു​കാ​രി ഷെ​റി​ന്‍ മാ​ത്യൂ​സി​ന്‍റെ ദ​ത്തെ​ടു​ക്ക​ല്‍ പ്ര​ക്രി​യ​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സുഷമ സ്വരാജ് നി​ര്‍​ദേ​ശം ന​ല്‍​കി. വ​നി​ത, ശി​ശു​ക്ഷേ​മ​ മ​ന്ത്രി മേന​ക ഗാ​ന്ധി​ക്കാ​ണ് സു​ഷ​മ നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഹൂ​സ്റ്റ​ണി​ലെ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു ത​ന്നെ​യാ​ണോ ദ​ത്തെ​ടു​ക്ക​ലെ​ന്നാ​ണ് മു​ഖ്യ​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.
ബിഹാറിലെ ഗയയിൽ ജനിച്ച കുട്ടിയെ ദത്തെടുത്ത വെസ്ളി മാത്യൂസിനെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റു ചെയ്‌ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. കുട്ടികളെ ദത്തെടുക്കാൻ സഹായിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ് അഡോപ്‌ഷൻ റിസോഴ്സസ് അതോറിറ്റി (കാര) ഷെറിന്റെ മരണ വിവരങ്ങൾക്കായി യുഎസിലെ ഏജൻസിയെ ബന്ധപ്പെട്ടിട്ടുണ്ട്.
2014 ജൂലൈയിൽ ബിഹാറിലെ ഗയയിൽ ജനിച്ച ഷെറിനെ (ആദ്യപേര് സരസ്വതി) മാതാപിതാക്കൾ ഉപേക്ഷിച്ചു. നളന്ദയിലെ മദർ തേരേസാ സേവാ ആശ്രമത്തിന്റെ അനാഥലയത്തിൽ നിന്നാണ് കുട്ടിയെ കാര വഴി വെസ്ളി മാത്യൂസ് ദത്തെടുക്കുന്നത്. കുട്ടി യുഎസിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നു എന്നാണ് വെസ്ളി ആദ്യം കാരയെ അറിയിച്ചത്. എന്നാൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് പിന്നീട് വിവരം നൽകി. പാലു കുടിക്കാൻ വിസമ്മതിച്ചതിന് വെസ്ളി മാത്യൂസ് കുട്ടിയെ ഉപദ്രവിച്ചതായി റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us