Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

സുശീലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

Sushil Kumar, സുശീല്‍ കുമാര്‍, Sushil Kumar Arrest, Murder Case, Sagar Murder Case, Delhi Police, Crime News, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി. ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുശിലിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് അഞ്ചാം തിയതി മുതല്‍ താരം ഒളിവിലായിരുന്നു.

സുശീലിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തുകയും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. സുശീലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതിയില്‍ നിന്ന് വാങ്ങുകയും ചെയ്തു.

പൊലീസില്‍ നിന്നും രക്ഷപെടാനായി സുശീല്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ യാത്ര ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിന് സമീപം നടത്ത കൈയ്യേറ്റത്തില്‍ ഉള്‍പ്പെട്ടവര്‍ പൊലീസ് പിടികൂടാതിരിക്കാന്‍ പല സിമ്മുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി.

Also Read: ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

സാഗറിന്റെ മരണവാര്‍ത്ത പുറത്ത് വന്ന ഉടന്‍ സുശീല്‍ വീട് വിട്ടിറങ്ങി എന്ന് പൊലീസ് വ്യക്തമാക്കി. “ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സാഗര്‍ മരണപെട്ട അന്ന് രാവിലെ 9.30 ന് സൂശീല്‍ വിട് വിട്ടിറങ്ങി. ഷാലിമാര്‍ ബാഗിലെത്തി സഹായിയെ കണ്ടു. ശേഷം, കാറുമായി ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചു. പിന്നീട് മുസാഫര്‍നഗറിലേക്ക്. സുശീല്‍ മേയ് ആറിന് ഡല്‍ഹിയിലേക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചു,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

സുശീലിനും സഹായിക്കുമായി പത്ത് സിം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി നല്‍കിയ വ്യക്തിയെ പൊലീസ് പിടികൂടി. ഉപയോഗിച്ച ശേഷം സിം ഉപേക്ഷിച്ചതായാണ് പൊലീസിന്റെ നിഗമനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sushil kumar arrested by delhi police

Next Story
Coronavirus India Highlights: കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com