മുംബൈ : അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന് ക്ലിനിക്കൾ ഡിപ്രഷൻറെ (വിഷാദരോഗം) ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി മുംബൈ പൊലീസ്. താരം ക്ലിനിക്കൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായിരിന്നും സൈക്യാട്രിക് കൗൺസിലിങ്ങ് തേടിയിരുന്നതായും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
മരണവുമായി ബന്ധപ്പെട്ട് ആറ് പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും അതിനു ശേഷമാണ് അദ്ദേഹത്തിന് ക്ലിനിക്കൽ ഡിപ്രഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി അറിയാൻ സാധിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.“അദ്ദേഹത്തിന്റെ സഹോദരി, രണ്ട് മാനേജർമാർ, ഒരു പാചകക്കാരൻ, നടൻ മഹേഷ് ഷെട്ടി, കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ സ്ഥലത്തെത്തിയ കീമേക്കർ എന്നിവരുടെ മൊഴി ഞങ്ങൾ ഇതുവരെ രേഖപ്പെടുത്തി,” ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെ പറഞ്ഞു.
അവരുടെ മൊഴികളിലൂടെയാണ് സുശാന്ത് സിംഗ് രാജ്പുത് വിഷാദ രോഗത്തിലായിരുന്നെന്നും കൗൺസിലിംഗ് തേടിയിരുന്നതായും അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ക്ലിനിക്കൽ ഡിപ്രഷന് അദ്ദേഹം മരുന്ന് കഴിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Read More: സുശാന്ത് സിങ് രാജ്പുതിന് വിട നൽകി ബോളിവുഡ്
ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് സുശാന്ത് ഡയൽ ചെയ്ത അവസാന നമ്പർ അദ്ദേഹത്തിന്റേതായിരുന്നെന്നതിനാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സുശാന്ത് തനറെ നല്ല സുഹൃത്താണെന്നും തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ഷെട്ടി പോലീസിനോട് പറഞ്ഞു.
“ഞായറാഴ്ച പുലർച്ചെ അദ്ദേഹത്തെ രാജ്പുത് ഫോണിൽ വിളിച്ചെങ്കിലും ഉറങ്ങുകയായിരുന്നതിൽ ഷെട്ടിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല. എന്തായാലും, ഉച്ചകഴിഞ്ഞ് അദ്ദേഹം തിരികെ വിളിച്ചപ്പോൾ മറുപടി നൽകാൻ രാജ്പുത് ഉണ്ടായിരുന്നില്ല. അതിന് ശേഷമായിരിക്കും അദ്ദേഹം ഈ കടുത്ത നടപടി എടുത്തിട്ടുണ്ടാവുക എന്നാണ് വിശ്വസിക്കുന്നത്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഞെട്ടി എംഎസ് ധോണി
തൊഴിൽ പരമായ ശത്രുത നേരിട്ടതിനെത്തുടർന്ന് സുശാന്ത് സിങ്ങ് രാജ്പുത് ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയതായി വാർത്തകൾ കേട്ടതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
“സുശാന്ത് സിങ്ങ് രാജ്പുത് തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ തന്നെ പ്രൊഫഷണൽ വൈരാഗ്യം കാരണം ക്ലിനിക്കൽ വിഷാദരോഗം ബാധിച്ചതായി ആരോപണമുള്ളതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. മുംബൈ പൊലീസ് ഈ വശവും അന്വേഷിക്കും, ” അനിൽ ദേശ്മുഖിന്റെ ട്വീറ്റിൽ പറയുന്നു.
While the post mortem report says actor @itsSSR committed suicide by hanging himself, there are media reports that he allegedly suffered from clinical depression because of professional rivalry. @MumbaiPolice will probe this angle too.
— ANIL DESHMUKH (@AnilDeshmukhNCP) June 15, 2020
സുശാന്ത് സിംഗ് രാജ്പുത്തിന്റെ സംസ്കാര ചടങ്ങുകൾക്കായി മുംബൈയിലെത്തിയ കുടുംബാംഗങ്ങളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
“ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചിരുന്നു. അന്തിമ ചടങ്ങുകൾക്ക് ശേഷം അവർ ഞങ്ങളോട് സംസാരിക്കുമെന്ന് അവർ പറഞ്ഞു. ഞങ്ങൾ ഉടൻ തന്നെ അവരുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങും, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തുമായി അടുത്ത പരിചയമുണ്ടായിരുന്ന നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്യലിനായി വിളിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇതുവരെ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. “ഞങ്ങൾ ഇതുവരെ അവരെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. അവളുടെ മൊഴി ആവശ്യമാണോ എന്ന്, ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും,” ത്രിമുഖെ പറഞ്ഞു.
Read More: ആരാധകന്റെ പേരിൽ അന്ന് സുശാന്ത് കേരളത്തിന് നൽകിയത് ഒരു കോടി രൂപ
രജപുത്രന്റെ മൃതദേഹം ഞായറാഴ്ച വൈകി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതായും തൂങ്ങിയതിനെത്തുടർന്നുള്ള ശ്വാസ തടസ്സമാണ് മരണകാരണമെന്ന് പോസ്റ്റം മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ടെന്നുമാണ് വിവരം. മൂന്ന് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
രാജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതായും മുംബൈ പൊലീസ് അറിയിച്ചു. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ചിത്രം പ്രചരിപ്പിക്കുന്നതിനെതിരേ മഹാരാഷ്ട്ര സൈബർ സെൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “മരണപ്പെട്ട നടൻ ശ്രീ സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു തെറ്റായ പ്രവണത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുള്ളതായി സൈബർ സെല്ലിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം ചിത്രങ്ങളുടെ പ്രചരണം നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും കോടതി നിർദ്ദേശങ്ങൾക്കും വിരുദ്ധവും നിയമനടപടികളെ ക്ഷണിച്ചു വരുത്തുന്നവയുമാണ്. ഇതിനകം പ്രചരിച്ച ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണം, ” മഹാരാഷ്ട്ര സൈബർ സെൽ ട്വീറ്റ് ചെയ്തു.
Read More: Sushant Singh Rajput showed signs of clinical depression, sought counselling: Police