മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് അന്വേഷണത്തെത്തുടർന്ന് അറസ്റ്റിലായ ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും.

കേസിലെ പ്രധാന പ്രതിയായ റിയ ചക്രവർത്തിയുടെ സഹോദരനാണ് ഷോവിക്. മിറാൻഡ സുശാന്തിന്റെ ഹൗസ് മാനേജരായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഇരുവരുടെയും വീടുകളിൽ നർക്കോട്ടിക്‌‌സ്‌ കൺട്രോൾ ബ്യൂറോ റെയ്‌ഡ്‌ നടത്തിയിരുന്നു.

Read More: കർണാടക ലഹരിമരുന്ന് കേസ്: ‘കാണ്ഡഹാര്‍’ നായിക രാഗിണി ദ്വിവേദി അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ഇരുവരെയും ചെയ്യലിനൊടുവിലാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് (എൻ‌ഡി‌പി‌എസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തത്.ഇവരെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

Read More: റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തു

ഷോയിക്കിനും മിറാൻ‌ഡയ്ക്കും പുറമെ സയീദ് വിലാത്ര (21), അബ്ദുൽ ബാസിത് പരിഹാർ (23) എന്നിവരെ എൻ‌സി‌ബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്.

സയീദ് വിലാത്രയുമായി ഷോവിക് വാട്‌സ്ആപ്പില്‍ നടത്തിയ സംഭാഷണങ്ങളാണ് കുരുക്കായത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് വഴിയാണ് ഷോവികിലേക്ക് എത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വിലാത്ര ലഹരി എത്തിച്ചതായി കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ മൂന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയാണ് മറ്റ് രണ്ട് ഏജൻസികൾ.

റിയ ചക്രവർത്തിക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

നർകോടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരമാണ് എൻസിബി റിയക്കെതിരെ കേസെടുത്തത്. എൻഡിപിഎസിലെ 28 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ), 29 (കുറ്റകൃത്യത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമുള്ള ശിക്ഷ), 20-ബി (കഞ്ചാവ് ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപന നടത്തുന്നതോ ചെയ്യുന്നത്) വകുപ്പുകൾ പ്രകാരമാണ് എൻസിബി എഫ്ഐആർ രജിസ്ട്രർ ചെയ്തത്.

Read in English: Showik, Miranda likely to be produced in Mumbai court

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook