scorecardresearch

സുശാന്തി‌ന്റെ മരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

തനിക്കെതിരായ എഫ്‌ഐആര്‍ പട്ന‌യില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

തനിക്കെതിരായ എഫ്‌ഐആര്‍ പട്ന‌യില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

author-image
WebDesk
New Update
sushant singh rajput, sushant singh rajput photos, sushant singh rajput death

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണത്തിൽ സിബിഐയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും മുംബൈ പോലീസ് അന്വേഷണ സിബിഐയ്ക്ക് കൈമാറും.

Advertisment

സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്നയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി ശരിവച്ചു. തനിക്കെതിരായ എഫ്‌ഐആര്‍ പട്ന‌യില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.

Read More: സുശാന്തിന്റെ സഹോദരി തന്നെ ലൈംഗികമായി അതിക്രമിച്ചെന്ന് റിയ ചക്രവർത്തി

Advertisment

കേസുമായി ബന്ധപ്പെട്ട് പട്‌നയിൽ സമർപ്പിച്ച എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആത്മഹത്യ, വഞ്ചന, ക്രിമിനൽ വിശ്വാസലംഘനം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ വയ്ക്കൽ എന്നിവയ്‌ക്കെതിരേ പട്ന പൊലീസ് എഫ്‌ഐആർ സമർപ്പിച്ചതിനെത്തുടർന്ന് റിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി കുടുംബത്തിന്റെ വിജയമാണെന്ന് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

“ഇത് സുശാന്ത് സിങ് രാജ്പുത്തിന്റെ കുടുംബത്തിന്റെ വിജയമാണ്. കോടതി ഞങ്ങൾക്ക് അനുകൂലമായി എല്ലാ കാര്യങ്ങളിലും വിധി പ്രസ്താവിച്ചു. പട്നയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ശരിയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്,” വികാസ് സിങ്ങിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോട്ട് ചെയ്യുന്നു.

"സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റേതെങ്കിലും എഫ്ഐആറും സിബിഐ അന്വേഷിക്കുമെന്ന് കോടതി പറഞ്ഞു. നമുക്ക് ഉടൻ തന്നെ നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിധിയിൽ കുടുംബം വളരെ സന്തുഷ്ടരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിധിന്യായത്തിൽ ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ സന്തോഷം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. "ഏനിക്കു വളരെ സന്തോഷം ഉണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ആളുകൾക്ക് കോടതിയിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുകയും നീതി ലഭിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ വിധി ബിഹാർ പൊലീസ് ശരിയാണെന്ന് തെളിയിച്ചു. മുംബൈ പൊലീസ് പെരുമാറിയ രീതി നിയമവിരുദ്ധമാണ്,” പാണ്ഡെ എഎൻഐയോട് പറഞ്ഞു.

Read More in English: SC orders CBI probe in Sushant Singh Rajput’s death case, asks Maharashtra to assist

Sushant Singh Rajput Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: