പട്‌ന: നടൻ സുശാന്ത് സിങ് രജ്പുത് ഒരു രജപുത്രനല്ലെന്നും കാരണം മഹാറാണ പ്രതാപ്സ് വംശത്തിൽപ്പെട്ടവർ ആത്മഹത്യ ചെയ്യില്ലെന്നുമുള്ള ആർ‌ജെ‌ഡി എം‌എൽ‌എ അരുൺ യാദവിന്റെ പ്രസ്താവന വിവാദത്തിൽ. “അദ്ദേഹം (സുശാന്ത്) രജപുത്രനല്ലായിരുന്നുവെന്ന് ഞാൻ പറയുന്നു. ദയവായി ഇത് മനസ്സിൽ വക്കരുത്, മഹാറാണ പ്രതാപിന്റെ വംശത്തിൽപ്പെട്ട ഒരു രജപുത്രന് ഒരു കയറിൽ തൂങ്ങിക്കിടക്കാൻ കഴിയില്ല,” എന്നായിരുന്നു അരുൺ യാദവിന്റെ പ്രസ്താവന. ബുധനാഴ്ച തന്റെ നിയമസഭാ മണ്ഡലമായ സഹാർസയിൽ പുതുതായി നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഞാൻ വേദനയിലാണ്… സുശാന്ത് സിങ് രജ്പുത് ഒരു കയർ കൊണ്ട് തൂങ്ങിമരിക്കരുതായിരുന്നു. അദ്ദേഹം ഒരു രജപുത്രനായിരുന്നു, പോരാടേണ്ട ആളായിരുന്നു… രജപുത്രർ കൊല്ലേണ്ടവരെ കൊന്നിട്ടേ മരിക്കുകയുള്ളൂ,” അദ്ദേഹം പറഞ്ഞു. മഹാറാണ പ്രതാപ് രജപുത്രരുടെ പൂർവ്വികൻ മാത്രമല്ല, യാദവന്മാരുടെയും പൂർവ്വികനാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ഇതിൽ നിന്നു പുറത്തുകടക്കാൻ എത്ര കാലമെടുക്കും? ഓൺലൈനിൽ നിന്നു വിട്ടുനിൽക്കുന്നു; സുശാന്തിന്റെ സഹോദരി

അതേസമയം അരുൺ യാദവിന്റെ പ്രസ്താവനക്കെതിരേ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. എംഎൽഎയുടേത് ജാതീയമായ പരാമർശമാണെന്ന് ബിജെപി ആരോപിച്ചു. ജാതീയമായ പ്രസ്താവനയുടെ പേരിൽ യാദവ് സുശാന്ത് സിങ്ങിന്റെ ആരാധകരോടും ജനങ്ങളോടും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഒക്ടോബർ-നവംബർ മാസങ്ങളിലായി ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുശാന്തിന്റെ മരണം സംസ്ഥാനത്ത് ഒരു പ്രധാന പ്രശ്നമായി ഉയർത്തിക്കാണിരക്കുന്നുണ്ട്.

Read More: സുശാന്ത് സിങ് രാജ്‌പുത്തിന്റെ ആത്മഹത്യ പ്രതിഫലപ്പിക്കുന്നത് രോഗാതുരമായ രാജ്യത്തെ

ആർജെഡി എംഎൽഎ നടത്തിയ പരാമർശം വിചിത്രവും ലജ്ജാകരവുമാണെന്ന് ജെഡിയു വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. എംഎൽഎ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുൺ യാദവിന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് ബിജെപി വക്താവ് പറഞ്ഞത് ആർജെഡി നേതാക്കൾ സ്വാഭാവിക കുറ്റവാളികളാണെന്നാണ്. അരുൺ യാദവിന്റെ പ്രസ്താവനയെ പിന്തുണക്കുന്നുണ്ടോ എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കണമെന്നും നിഖിൽ ആനന്ദ് പറഞ്ഞു.

Read More: Actor Sushant not a Rajput, they don’t hang themselves: RJD MLA

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook