/indian-express-malayalam/media/media_files/uploads/2020/07/Karan-Johar-and-Sushant.jpg)
മുംബെെ: നടൻ സുശാന്ത് സിങ് രജ്‌പുതിന്റെ മരണത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്കും നീളുകയാണ്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറെ പൊലീസ് ചോദ്യം ചെയ്യും. കരൺ ജോഹറിനു മുംബെെ പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. ഈ ആഴ്‌ച തന്നെ ചോദ്യം ചെയ്യൽ നടക്കുമെന്നാണ് റിപ്പോർട്ട്.
Read Also: അമ്മയുടെ മൃതദേഹം നോക്കാതെ, അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ച സുശാന്ത്
ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ആത്മഹത്യയെ തുടർന്ന് ഏറെ വിവാദങ്ങളുടലെടുത്തിരുന്നു. സിനിമയിലെ സ്വജനപക്ഷപാതത്തിനു ഇരയാണ് സുശാന്തെന്നും നിരവധി അവസരങ്ങൾ സുശാന്തിനു നഷ്‌ടപ്പെട്ടെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് സുശാന്തിന്റെ മരണത്തിൽ അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. സുശാന്തിനെ സിനിമയിൽ നിന്ന് പുറത്താക്കാൻ കരൺ ജോഹർ അടക്കമുള്ള പ്രമുഖർ ശ്രമിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു.
Read Also: ഇത് ശരിയല്ല സുശാന്ത്, വീണ്ടും നീയെന്റെ ഹൃദയം തകർത്തു; പ്രിയ സുഹൃത്ത് കൃതി സനോൺ
/indian-express-malayalam/media/media_files/uploads/2020/07/Mahesh-Butt-Case.jpg)
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് തവണ മാത്രമാണ് സുശാന്തിനെ താൻ നേരിട്ടു കണ്ടതെന്ന് മഹേഷ് ഭട്ട് മൊഴി നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2018 ഓഗസ്റ്റിലും ഈ വർഷം ജനുവരിയിലുമാണ് താൻ സുശാന്തിനെ കണ്ടതെന്ന് ഭട്ട് പറഞ്ഞു. തന്റെ ഏതെങ്കിലും സിനിമകളിൽ അവസരം നൽകാമെന്നോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ചകളോ സുശാന്തുമായി നടന്നിട്ടില്ലെന്നും മഹേഷ് ഭട്ട് പൊലീസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.