മുംബെെ: സുശാന്ത് സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ താരത്തിന്റെ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് സുശാന്ത് സിങ്ങിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്‌തുവരികയായിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി. ഡൽഹി എയിംസിൽ നിന്നെത്തിയ വിദഗ്‌ധ സംഘം സുശാന്തിന്റെ മുംബെെയിലെ വസതിയിൽ പരിശോധന നടത്തി.

അതേസമയം, നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മയക്കുമരുന്ന് അന്വേഷണത്തെത്തുടർന്ന് അറസ്റ്റിലായ ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും ഇന്ന് മുംബൈ കോടതിയിൽ ഹാജരാക്കി. കേസിലെ പ്രധാന പ്രതിയായ റിയ ചക്രവർത്തിയുടെ സഹോദരനാണ് ഷോവിക്. മിറാൻഡ സുശാന്തിന്റെ ഹൗസ് മാനേജരായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഇരുവരുടെയും വീടുകളിൽ നർക്കോട്ടിക്‌‌സ്‌ കൺട്രോൾ ബ്യൂറോ റെയ്‌ഡ്‌ നടത്തിയിരുന്നു.

Read Also: നിർത്താതെ ഫോൺ ബെല്ലടിച്ച രാത്രി; സുശാന്ത് പോയെന്ന് ശ്വേതയോട് പറഞ്ഞ​ നിമിഷം

വെള്ളിയാഴ്ച രാത്രി പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ഇരുവരെയും ചെയ്യലിനൊടുവിലാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് (എൻ‌ഡി‌പി‌എസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) അറസ്റ്റ് ചെയ്തത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ മൂന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയാണ് മറ്റ് രണ്ട് ഏജൻസികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook