scorecardresearch
Latest News

മാധ്യമങ്ങൾ വളരെ ധ്രുവീകരിക്കപ്പെട്ടു; മുൻപ് നിഷ്പക്ഷരായിരുന്നു; ബോംബെ ഹൈക്കോടതി

“അക്കാലത്ത് മാധ്യമപ്രവർത്തകർ ഉത്തരവാദിത്തത്തോടെയും നിഷ്പക്ഷരുമായിരുന്നു, ഇപ്പോൾ മാധ്യമങ്ങൾ കൃത്യമായും ധ്രുവീകരിക്കപ്പെടുന്നു,” കോടതി നീരീക്ഷിച്ചു

Sushant Singh case, Sushant death case, Sushant Singh Rajput death case, Sushant Singh case, Bombay high court on Sushant death case, Mumbai news, city news, Indian Express

മുംബൈ: മാധ്യമങ്ങൾ ഇപ്പോൾ “വളരെ ധ്രുവീകരിക്കപ്പെട്ടു” എന്നും മുൻപ് മാധ്യമപ്രവർത്തകർ നിഷ്പക്ഷരും ഉത്തരവാദിത്തമുള്ളവരുമായിരുണെന്നും ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മഹാരാഷ്ട്രയിലെ എട്ട് മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും അഭിഭാഷകരും സന്നദ്ധ സംഘടനകളും പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനകളും അന്വേഷണാത്മക പത്രപ്രവർത്തനമാണോ എന്ന് ഒക്ടോബർ 20 ന് ഹൈക്കോടതി റിപ്പബ്ലിക് ടിവിയോട് ആരാഞ്ഞിരുന്നു. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിൽ “നിരുത്തരവാദപരമായ കവറേജ്” നടത്തുകയും, കേസിൽ “മാധ്യമ വിചാരണ” നടത്തുകയും ചെയ്തതിൽ സ്വമേധയാ നടപടിയെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷനോട് (എൻ‌ബി‌എഫ്) കോടതി ചോദിച്ചിരുന്നു.

പരാതിക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ തങ്ങൾ കുറ്റക്കാരല്ലെന്ന നിലപാട് എതിർ കക്ഷികളിലൊരാളായ സീ ന്യൂസിനുവേണ്ടി ഹാജരായ അഭിഭാഷകൻ അങ്കിത് ലോഹിയ ആവർത്തിച്ചതിന് പിറകേയാണ് കോടതി പുതിയ നിരീക്ഷണങ്ങൾ നടത്തിയത്. മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണമാണ് വേണ്ടതെമന്നും സർക്കാർ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും പറയുന്ന അവയ്ക്കിടയിലെ വ്യത്യാസങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള, 1947ലെ ഒരു യൂറോപ്യൻ സ്ഥാപനത്തിന്റെ റിപ്പോർട്ടും ലോഹിയ സമർപിച്ചിരുന്നു.

മറ്റുള്ളവർക്കെതിരെ ആരോപമണുമന്നയിച്ചിട്ട് മാധ്യമ സ്വാതന്ത്ര്യം എന്നതിൽ അഭയം തേടുന്നതിനെ എങ്ങിനെ പ്രോൽസാഹിപ്പിക്കാനാവും എന്നാണ് ആ റിപ്പോർട്ടിനോട് ചീഫ് ജസ്റ്റിസ് ദത്ത ചോദിച്ചു. “നമ്മളെ ഭരിക്കുന്നത് ഇന്ത്യയിലെ നിയമവാഴ്ചയാണ്. മറ്റുള്ളവർക്കെതിരെ ആരോപമണുമന്നയിച്ചിട്ട് മാധ്യമ സ്വാതന്ത്ര്യം എന്നതിൽ അഭയം തേടുന്നതിനെ നിങ്ങൾ എങ്ങനെ ന്യായീകരിക്കുന്നു? അക്കാലത്ത് മാധ്യമപ്രവർത്തകർ ഉത്തരവാദിത്തത്തോടെയും നിഷ്പക്ഷവുമായിരുന്നു, ഇപ്പോൾ മാധ്യമങ്ങൾ കൃത്യമായും ധ്രുവീകരിക്കപ്പെടുന്നു. ”

1947 ലെ റിപ്പോർട്ടിനെ എന്തിനാണ് പരാമർശിച്ചതെന്ന് ജസ്റ്റിസ് കുൽക്കർണി ലോഹിയയോട് ചോദിച്ചു. അതേസമയം 1983 ലെ ലോ കമ്മീഷൻ റിപ്പോർട്ട് ഇന്ത്യയിലെ മീഡിയ റെഗുലേഷൻ മോഡലിനെ യൂറോപ്യൻ രാജ്യങ്ങളുമായും മറ്റ് അന്താരാഷ്ട്ര മോഡലുകളുമായും താരതമ്യപ്പെടുത്തുകയും, ഇന്ത്യയിലെ മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ വിലയിരുത്തലുകളും ക്രമീകരണങ്ങളും ആവശ്യമാണെന്ന് നിർഗേശിക്കുകയും ചെയ്തിരുന്നെന്നും പറഞ്ഞു.

നിയന്ത്രിക്കുന്നതിന് മാധ്യമങ്ങൾ വിമുഖത കാണിക്കുന്നില്ലെന്ന് ലോഹിയ പ്രതികരിച്ചു. എന്നാൽ ഇത് നിയന്ത്രണത്തിന്റെ പ്രശ്നമല്ല സ്വയം പരിശോധനയുടെ വിഷയമാണെന്ന് ബെഞ്ച് പറഞ്ഞു. “ഇത് നിയന്ത്രണത്തിന്റെ പ്രശ്നമല്ല സ്വയം പരിശോധനയുടെ വിഷയമാണ്. അതിര് വരയ്‌ക്കേണ്ട സ്ഥലം ആളുകൾ മറക്കുന്നു. അതിനുള്ളിൽ ചെയ്യുക. നിങ്ങൾ (വാർത്താ മാധ്യമങ്ങൾ) സർക്കാരിനെ വിമർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അത് ചെയ്യുക. ഇപ്പോഴത്തെ കേസിലെ പ്രശ്നം ഒരാൾ മരിച്ചതാണ്, ആരോപണം നിങ്ങൾ ഇടപെടുന്നുവെന്നും,” ബെഞ്ച് പറഞ്ഞു.

അതിനുശേഷം, ഇന്ത്യ ടിവി ന്യൂസിന്റെ അഭിഭാഷകനായ അലങ്കർ കിർപേക്കറും ന്യൂസ് നേഷനുവേണ്ടി സീഷൻ ഹാഷ്മിയും പ്രതികരണമറിയിച്ചു. നടന്റെ മരണത്തിലെ മാധ്യമ വിചാരണ പല കേസുകളിൽ ഒന്നാണെന്നും അതിനാൽ ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിയമപരമായ നിയന്ത്രണം ഏർപ്പെടുത്താൻ കോടതി നിർബന്ധിക്കരുതെന്നും അഭിഭാഷകർ പറഞ്ഞു. ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമങ്ങൾ സർക്കാർ നിയന്ത്രിച്ചിരു ന്നതായും ഈ രാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിലവാരം കുറഞ്ഞതായും അവർ വാദിച്ചു.

അതേസമയം, സിബിഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് എന്നിവരും കോടതിയിൽ ഹാജരായി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നെന്ന പരാതിക്കാരുടെ അവകാശ വാദം തെറ്റെന്ന് ഏജൻസികൾ വ്യക്തമാക്കി. ഒക്ടോബർ 29ന് ഹർജിയിൽ വാദം കേൾക്കൽ തുടരും.

Read More: Sushant case: Media highly polarised, it was neutral in past, says Bombay HC

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sushant case media highly polarised it was neutral in past says bombay hc