ന്യൂഡൽഹി: കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ചത് ദിവസ വേതന തൊഴിലാളികളെയെന്ന് സർവേ. 21 ദിവസത്തെ ലോക്ക്ഡൗൺ 3,196 കുടിയേറ്റ നിർമാണ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചതായി സർവേ പറയുന്നു. 92.5 തൊഴിലാളികൾക്ക് ഇതിനോടകം ഒരാഴ്ച മുതൽ മൂന്ന് ആഴ്ച വരെയുള്ള ജോലി നഷ്ടപ്പെട്ടത് ലോക്ക്ഡൗണിന്റെ സ്വാധീനം എത്രത്തോളമായിരുന്നുവെന്നത് പ്രകടിപ്പിക്കുന്നതായി സർവേ സ്ഥിരീകരിക്കുന്നു.
നോർത്തിലെയും സെൻട്രൽ ഇന്ത്യയിലെയും തൊഴിലാളികളുമായി ഫോണിൽ നടത്തിയ സർവേയിൽ സർക്കാർ ഇതര സ്ഥാപനമായ ജൻ സഹസ് ചില സുപ്രധാന നിഗമനങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. അതിലാദ്യത്തേത്, ”42 ശതമാനം തൊഴിലാളികൾക്ക് ഒരു ദിവസത്തേക്കുളള റേഷൻ പോലും അവശേഷിക്കുന്നില്ലെന്നതാണ്.” ലോക്ക്ഡൗൺ 21 ദിവസത്തിനുശേഷവും തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കപ്പുറം തങ്ങളുടെ വീട്ടുചെലവ് നിയന്ത്രിക്കാൻ കഴിയില്ലെന്ന് 66 ശതമാനം തൊഴിലാളികളും സൂചിപ്പിച്ചതായി സർവേ കണ്ടെത്തി.
രണ്ടാമത്തേത്, ഭക്ഷണമോ വെളളമോ ഇല്ലാതെ ചില നഗരങ്ങളിൽ തങ്ങൾ അകപ്പെട്ടിരിക്കുകയാണെന്ന് മൂന്നിലൊന്ന് പേർ പ്രതികരിച്ചു. കുടിയേറ്റ തൊഴിലാളികളിൽ കാൽഭാഗം അവരുടെ ഗ്രാമങ്ങളിൽ എത്തിയിട്ടുണ്ട്. വരുമാനമോ റേഷനോ ഇല്ലാതെ മറ്റു വെല്ലുവിളികളാണ് അവർ നേരിടുന്നത്.
Read Also: കോവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് വേണ്ടത് 2.7 കോടി N95 മാസ്കുകളും 50,000 വെന്റിലേറ്ററുകളും
മൂന്നാമത്തേത്, ”തങ്ങൾക്ക് വായ്പയുണ്ടെന്ന് 31 ശതമാനം തൊഴിലാളികൾ പറഞ്ഞതായും തൊഴിലില്ലാത്തതു കാരണം തങ്ങൾക്കത് അടയ്ക്കാൻ കഴിയുന്നില്ലെന്നും സമ്മതിച്ചു. പണമിടപാടുകാരിൽനിന്നുമാണ് കൂടുതൽ പേരും വായ്പയെടുത്തിട്ടുളളത്, ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവരേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇവരുടെ എണ്ണം. 79 ശതമാനത്തിലധികം പേർക്ക് അടുത്ത കാലത്തൊന്നും വായ്പ തിരികെ അടയ്ക്കാൻ കഴിയില്ല. അസ്വസ്ഥതയുളവാക്കുന്ന വസ്തുത, കടം വാങ്ങിയ തൊഴിലാളികളിൽ 50 ശതമാനത്തോളം പേരും പണമടയ്ക്കാൻ കഴിയാത്ത അവസ്ഥ തങ്ങളെ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് ഇരയാക്കുമെന്ന് ഭയപ്പെടുന്നു.”
94 ശതമാനം തൊഴിലാളികൾക്ക് കെട്ടിട നിർമാണ തൊഴിലാളികൾക്കുളള തിരിച്ചറിയൽ രേഖയില്ല. ഇതുമൂലം ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫണ്ടിൽനിന്ന് സംസ്ഥാനം പ്രഖ്യാപിച്ച 32,000 കോടിയുടെ ധനസഹായം ലഭിക്കാതെ പോകും.
റേഷനും പ്രതിമാസ പിന്തുണ വാഗ്ദാനവുമാണ് കുടിയേറ്റ തൊഴിലാളികൾ ഉടനടി ആശ്വാസമായി പ്രതീക്ഷിക്കുന്നതെന്ന് സർവേ പറയുന്നു. ലോക്ക്ഡൗൺ കഴിഞ്ഞാലും തങ്ങൾക്ക് ജോലി കിട്ടുമോയെന്ന് 83 ശതമാനം പേർ ആശങ്കപ്പെടുന്നു. ലോക്ക്ഡൗണിന്റെ പ്രത്യാഘാതം മൂലം തങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷണം കിട്ടാതെ പോകുമോയെന്നും 80 ശതമാനം പേർ ആശങ്കപ്പെടുന്നുണ്ട്.
നാലു പേരടങ്ങിയ ശരാശരി കുടുംബത്തെ സഹായിക്കുന്നതിനായി 55 ശതമാനം തൊഴിലാളികൾ പ്രതിദിനം 200-400 രൂപ വരെ സമ്പാദിക്കുന്നുവെന്നും 39 ശതമാനം പേർ പ്രതിദിനം 400-600 രൂപ വരെ വരുമാനം നേടുന്നുവെന്നും സർവേ കണ്ടെത്തി. ഇതിനർത്ഥം മിനിമം വേതന നിയമ പ്രകാരത്തിലും കുറഞ്ഞ വേതനമാണ് ഈ തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ലഭിക്കുന്നത്, ഇവിടെ ഡൽഹിയിൽ നിശ്ചിത മിനിമം വേതനം യഥാക്രമം 692, 629 രൂപ, വിദഗ്ധ, അർധ-വിദഗ്ധ, അവിദഗ്ദ്ധ തൊഴിലാളികൾക്ക് 571 രൂപ എന്നിങ്ങനെയാണ്.
രാജ്യത്തിന്റെ ജിഡിപിയുടെ 9 ശതമാനത്തോളം നിർമാണമേഖല സംഭാവന ചെയ്യുന്നു, കൂടാതെ ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നു, 55 ദശലക്ഷം പ്രതിദിന കൂലിപ്പണിക്കാർ. ഓരോ വർഷവും 9 മില്യൻ തൊഴിലാളികളാണ് നിർമാണ മേഖലയിലെയും ഫാക്ടറിയിലെയും തൊഴിലുകൾ തേടി ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നത്.
Read Also: പിടിതരാതെ കോവിഡ്; ആഗോള തലത്തിൽ മരണ സംഖ്യ 69,000 കടന്നു
2011 ലെ സെൻസസ് പ്രകാരം ഈ ‘ആഭ്യന്തര കുടിയേറ്റക്കാരുടെ’ എണ്ണം ഇന്ത്യൻ ജനസംഖ്യയുടെ 37 ശതമാനമാണ്, അല്ലെങ്കിൽ 450 ദശലക്ഷം. 2001 ൽ രേഖപ്പെടുത്തിയ 309 ദശലക്ഷത്തേക്കാൾ 45 ശതമാനം വർധനവാണിത്.
കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ താൻ അസ്വസ്ഥയാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പ്രസ്താവനയിൽ പറഞ്ഞു, അവരിൽ പലരും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജോലി ചെയ്യുന്ന നഗരങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായി. ”ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പവും സാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ലോക്ക്ഡൗൺ നടപ്പാക്കൽ വിലയൊരു വെല്ലുവിളിയാണ്, ഇതിലൂടെ വൈറസിന്റെ വ്യാപനം പരിശോധിക്കാൻ കഴിയുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു” അവർ പറഞ്ഞു.
2020 മാർച്ച് 27 നും 29 നും ഇടയിൽ ജൻ സഹസ് നടത്തിയ സർവേയാണിത്.
Read in English: Survey shows 42% have no ration left for the day, let alone duration of lockdown