റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി ഏജന്റുമാരില്‍ ഒരാള്‍ ഖഷോഗിയുടെ വേഷം ധരിച്ച് കോണ്‍സുലേറ്റിന് പുറത്തേക്ക് വരുന്ന വീഡിയോ ദൃശ്യങ്ങള്‍ തുര്‍ക്കി പുറത്തു വിട്ടു. ഇസ്താബുളിലെ കോണ്‍സുലേറ്റില്‍ നിന്നും ഖോഷോഗിയുടെ വസ്ത്രം അണിഞ്ഞ് കണ്ണട ധരിച്ച്, വ്യാജ താടി വെച്ച് ഖഷോഗിയെ പോലെ വേഷം ധരിച്ച് പുറത്തിറങ്ങുന്നയാള്‍ മുസ്തഫ അല്‍ മദനി എന്നയാളാണ് ദൃശ്യങ്ങളിലുളളതെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗിയെ ലക്ഷ്യമിട്ട് തുര്‍ക്കിയിലേക്ക് അയച്ച 15 അംഗ സൗദി സംഘത്തിലെ ആളാണ് മദനിയെന്ന് തുര്‍ക്കി വ്യക്തമാക്കി.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചത്. എന്നാല്‍ ഖഷോഗിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പില്ലെന്ന് സൗദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കമേല്‍പ്പിച്ചവര്‍ അത് മറച്ചു വച്ചതും പൊറുക്കാനാവാത്ത തെറ്റാണെന്നും വിട്ടു വീഴ്ചയില്ലാത്ത ആഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നും സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍ പറഞ്ഞു.

Read More: ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സമ്മതിച്ചു

കൊല്ലപ്പെട്ട ജമാല്‍ ഖഷോഗി

ഖഷോഗിയുടെ മൃതദേഹം എന്തുചെയ്‌തെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും മന്ത്രി ആവര്‍ത്തിച്ച മന്ത്രി ഇതിന്റെയൊക്കെ പിന്നില്‍ ദേശവിരുദ്ധരെന്നും കൂട്ടിച്ചേര്‍ത്തു.
ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ക്ക് മന്ത്രിസഭായോഗം അന്തിമരൂപം നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അറിയിച്ചു.

ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് എര്‍ദോഗാന്‍ നേരത്തെ പറഞ്ഞിരുന്നു. 15 ആളുകള്‍ എന്തിനാണ് വന്നതെന്നും 18 പേരെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത് ? ഇക്കാര്യങ്ങളെല്ലാം വിശദമായി വ്യക്തമാക്കും. നീതി നടപ്പിലാക്കാനാണ് നോക്കുന്നതെന്നും ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ ഞാന്‍ വിശദീകരിക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞിരുന്നു.

Read More: കാണാമറയത്ത് ഖഷോഗിയുടെ മൃതദേഹം; സൗദിയുടെ വിശദീകരണത്തില്‍ ‘തൃപ്തനല്ല’ എന്ന് ട്രംപ്

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ