ന്യൂഡൽഹി: ഊർജിത് പട്ടേലിന് പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സുർജിത്ത് ബല്ലയും രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സുർജിത്ത് ബല്ലയുടെ രാജി സ്വീകരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ് തലവനായി പ്രവർത്തിക്കുന്ന സാമ്പത്തിക ഉപദേശക സമിതിയിൽ സാമ്പത്തിക വിദഗ്‌ധരായ സുർജിത്ത് ബല്ല, രതിൻ റോയ്, ആഷിമ ഗോയൽ, രത്തൻ വടൽ, ഷാമിക രവി എന്നിവർ പാർട്ട് ടൈം അംഗങ്ങളായാണ് പ്രവർത്തിച്ചിരുന്നത്.
മറ്റു ചുമതലകൾ ഏറ്റെടുക്കാനുണ്ട് എന്നാണ് സുർജിത്ത് ബല്ല പ്രധാനമന്ത്രിക്ക് സമർപ്പിച്ച രാജിക്കത്തിൽ എഴുതിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ എന്തു കൊണ്ടാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടക സമിതിയിൽ നിന്നും രാജിവയ്ക്കുന്നത് എന്നതിനെ കുറിച്ച് സുർജിത്ത് ബല്ലയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല.