അമൃത്സർ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. അന്തർസംസ്ഥാന കവർച്ചാ സംഘത്തിൽപെട്ട ഈ മൂന്ന് പേരെ അറസ്റ്റ് ചെയ്തതോടെ ‘കേസിന് പരിഹാരമായെ’ന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അവകാശപ്പെട്ടു. അതേസമയം കേസിലെ മറ്റ് 11 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി ദിങ്കർ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ മാസം പത്താൻകോട്ടെ വീട്ടിൽ വച്ചായിരുന്നു റെയ്നയുടെ ബന്ധുക്കൾക്ക് നേർക്ക് ആക്രമണമുണ്ടായത്. റെയ്നയുടെ അമ്മാവൻ അശോക് കുമാർ ആക്രമണത്തിൽ പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകൻ കൗശൽ കുമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. കുമാറിന്റെ ഭാര്യ ആശാ റാണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡിസ്ചാർജ് ചെയ്തിരുന്നു.
Read More: എന്റെ കുടുംബത്തിന് സംഭവിച്ചത് അതിഭയാനകമായ കാര്യം; മൗനം വെടിഞ്ഞ് സുരേഷ് റെയ്ന
സംഭവത്തിന് തൊട്ടുപിന്നാലെ, അമൃത്സർ ബോർഡർ റേഞ്ച് ഐജിക്ക് കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) രൂപീകരിച്ച് കേസ് അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനിടെ നൂറിലധികം പേരുടെ മൊഴിയെടുത്തതായി ഡിജിപി പറഞ്ഞു.
ആക്രമണം നടന്ന ദിവസം സ്ഥലത്തിന് സമീപം കണ്ട മൂന്നുപേരുടെ താമസ സ്ഥലം സംബന്ധിച്ച് സെപ്റ്റംബർ 15 ന് എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്നുപേരെയും പിടികൂടിയത്. എകെ എന്നെഴുതിയ ഒരു മോതിരം, ഒരു സ്വർണ്ണ ചെയിൻ, 1530 രൂപ, ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് മരത്തടികൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശികളായ സവാൻ എന്ന മാച്ചിംഗ്, മുഹോബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
Read More: കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നും; ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന
പ്രാഥമിക അന്വേഷണത്തിൽ ഇവർ മറ്റുള്ളവരോടൊപ്പം സംഘമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയതായും പൊലീസ് പറയുന്നു.
ഓഗസ്റ്റ് 31ന് രാത്രി 7-8 ഓടെയാണ് റെയ്നയുടം ബന്ധുക്കൾ ആക്രമിക്കപ്പെട്ടത്. ഒളിവിലുള്ള 11 പേരെ അറസ്റ്റുചെയ്യാനും സംഘം നടത്തിയ മറ്റ് കവർച്ചാകേസുകളെക്കുറിച്ച് അറിയുന്നതിനുമായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More:Three arrested for murder of Suresh Raina’s kin, case solved: Punjab CM