scorecardresearch

രാജിവയ്ക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു

അപടകങ്ങളുടെ മുഴുവന്‍ ധാര്‍മ്മിക ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

അപടകങ്ങളുടെ മുഴുവന്‍ ധാര്‍മ്മിക ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suresh Prabhu, Narendra Modi, Railway Minister

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി നടന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത പ്രഖ്യാപിച്ചു. അപടകങ്ങളുടെ മുഴുവന്‍ ധാര്‍മ്മിക ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

Advertisment

റെയില്‍വെ മന്ത്രിയായിരുന്ന കഴിഞ്ഞ മൂന്ന് വര്‍ഷവും തന്റെ രക്തവും വിയര്‍പ്പും കണ്ണീരും റെയില്‍വെയ്ക്ക് സമര്‍പ്പിച്ചിരുന്നുവെന്ന് സുരേഷ് പ്രഭു പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ റെയില്‍വേയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ കാര്യക്ഷമവും ആധുനികവുമായ റെയില്‍വെ സംവിധാനമാണ് വേണ്ടത്. ആ ലക്ഷ്യത്തിലേക്കാണ് റെയില്‍വെ നീങ്ങുന്നതെന്നും റെയില്‍വെയുടെ മുന്നേറ്റം ശരിയായ പാതയില്‍ തന്നെയാണെന്നും സുരേഷ് പ്രഭു അവകാശപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവണ്ടി അപകടങ്ങളില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് യുപിയിലെ മുസാഫിര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഔറയിലും ട്രെയിൻ പാളം തെറ്റിയിരുന്നു. അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.

Narendra Modi Prime Minister Suresh Prabhu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: