സൂററ്റ്: 6,690 വജ്രങ്ങള്‍ കൊണ്ട് താമരയുടെ രൂപത്തിലുളള മോതിരം ഉണ്ടാക്കിയ ആഭരണ വ്യാപാരികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്. ഗുജറാത്തില്‍ നിന്നുളള വിശാല്‍ അഗര്‍വാള്‍, ഖുഷ്ബു അഗര്‍വാള്‍ എന്നിവരാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ലോകത്തെ തന്നെ അപൂര്‍വ്വമെന്ന് കണക്കാക്കുന്ന മോതിരം 18 കാരറ്റ് സ്വര്‍ണത്തിലും വജ്രത്തിലും ആണ് പണിതിരിക്കുന്നത്.
28 കോടി രൂപയാണ് മോതിരം പണിയാനായി ചെലവായത്. 58 ഗ്രാം ഭാരമുളള മോതിരം ആറ് മാസത്തെ പണിക്കൊടുവില്‍ തയ്യാറായത്. ഗിന്നസ് ലോക റെക്കോര്‍ഡ് സംഘം നേരിട്ടെത്തി മോതിരത്തിന്റെ ആധികാരികത പരിശോധിച്ചാണ് റെക്കോര്‍ഡിന് അര്‍ഹമാണെന്ന് അറിയിച്ചത്.
ജലത്തിന്റെ സംരക്ഷണം ഉയര്‍ത്തിക്കാണിക്കാനാണ് വലുപ്പമുളള മോതിരം പണിതതെന്നാണ് ആഭരണ വ്യാപാരികള്‍ പറയുന്നത്. ഇന്ത്യയുടെ ദേശീയ പുഷ്പം ആയത്കൊണ്ടാണ് താമരയുടെ രൂപത്തിലുളള മോതിരം പണിതതെന്നും ഇവര്‍ വ്യക്തമാക്കി.