/indian-express-malayalam/media/media_files/uploads/2023/07/Sharad-Supriya.jpg)
ശരദ് പവാറും സുപ്രിയ സുലെയും
മഹാരാഷ്ട്രയില്‍ അജിത് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) വിട്ട് എതിര്‍ പാളയത്തിലേക്ക് ചേക്കേറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ ശരദ് പവാറിന് മാത്രമല്ല തിരിച്ചടി നല്‍കിയത്. അദ്ദേഹത്തിന്റെ മകളും ബാരമതിയില്‍ നിന്ന് മൂന്ന് തവണ എംപിയുമായ സുപ്രിയ സൂലെയ്ക്കും കൂടിയാണ്.
എന്‍സിപി വിട്ട അജിത് ഏക്നാഥ് ഷിന്‍ഡെ - ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനൊപ്പമാണ് ചേര്‍ന്നത്. ശരദ് പവാര്‍ സുപ്രിയയേയും മുതിര്‍ന്ന നേതാവായ പ്രഭൂല്‍ പട്ടേലിനേയും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചതിന് പിന്നാലെയായിരുന്നു അജിത് കൂടുമാറിയത്.
എന്‍സിപി പിളര്‍ന്നതിന് ശേഷം പരസ്പരം വാക്കുകള്‍ക്കൊണ്ടുപോലും ഏറ്റുമുട്ടാന്‍ സുപ്രിയയും അജിതും ഇതുവരെ തയാറായിട്ടില്ല. വളരെ നിരാശാജനകമാണ്. അദ്ദേഹം എന്റെ മൂത്ത സഹോദരനാണ്, ആ ബന്ധം മാറാതെ തുടരും, സുപ്രിയ അജിതിനെക്കുറിച്ച് പറഞ്ഞു.
സുപ്രിയക്കൊ ശരദ് പവാറിനൊ എതിരെ സംസാരിക്കാന്‍ അജിതും താല്‍പ്പര്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസന രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്നാണ് അജിത് പ്രതികരിച്ചത്.
അജിതിന്റെ നീക്കത്തിലും ശരദ് പവാര്‍ കുലുങ്ങിയിട്ടില്ല. പാര്‍ട്ടിയെ വീണ്ടും പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.
ജൂണ്‍ പത്തിന് ഡല്‍ഹിയില്‍ വച്ച് നടന്ന എന്‍സിപിയുടെ പ്ലീനറി സമ്മേളനത്തിലാണ് ശരദ് പവാര്‍ സുപ്രിയയെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതും മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതും. സുപ്രിയയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയ വഴിത്തിരിവായായിരുന്നു ഈ നീക്കത്തെ വിലയിരുത്തിയിരുന്നത്.
അടുത്തതായി പാര്‍ട്ടിയെ നയിക്കാന്‍ പോകുന്നത് സുപ്രിയയാണെന്ന വ്യക്തമായ സൂചന കൂടി നല്‍കുന്നതായിരുന്നു ശരദ് പവാറിന്റെ തീരുമാനം.
സ്വജനപക്ഷപാതത്തിന്റെ ആരോപണം ഒഴിവാക്കാൻ, അന്നത്തെ പാർട്ടി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ മറ്റൊരു വർക്കിംഗ് പ്രസിഡന്റായും പവാർ നിയമിച്ചു. പാർട്ടിയുടെ ഒരു വിഭാഗത്തില നിന്ന് ഒരു തിരിച്ചടി ഉണ്ടാകാതിരിക്കാൻ എടുത്ത ഒരു തീരുമാനമായിരുന്നു അത്.
2024-ലെ ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എൻസിപിയിൽ നേതൃത്വം സ്ഥാപിക്കാനുള്ള സുവർണാവസരം സുപ്രിയക്ക് ഒരുങ്ങുകയും ചെയ്തു. അതിനായി മികച്ച പ്രവര്‍ത്തനവും സുപ്രിയ ആരംഭിച്ചിരുന്നു.
സുപ്രിയ മഹാരാഷ്ട്രയുടെ ആദ്യ വനിത മുഖ്യമന്ത്രിയാകുമെന്ന് പോലും വിശ്വസിക്കുന്ന ഒരു പക്ഷം എന്‍സിപിയിലുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും നിയമസഭയിലും അജിതിന്റെ സ്വാധീനം വലുതാണ്. അജിതിനെ ഒഴിവാക്കിക്കൊണ്ടുള്ള ഏതൊരു തീരുമാനവും എന്‍സിപിക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യും.
എന്നാല്‍ അത്തൊരമൊരു നീക്കം അജിത് ക്യാമ്പ് തിരിച്ചറിഞ്ഞിരുന്നതായാണ് വിവരം. അജിത്തിന്റെയും സുപ്രിയയുടേയും ഉപദേശകനായിരുന്നു ശരദ് പവാർ. മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളിൽ അജിത് ആധിപത്യം സ്ഥാപിച്ചപ്പോള്‍ പാർട്ടിയുടെ നഗരമുഖമായി സുപ്രിയ. എന്നാല്‍ സുപ്രിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ ഈ വ്യത്യാസം മങ്ങിത്തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.