ദില്ലി: ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പുനരന്വേഷണ സാധ്യത ഇല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഗാന്ധിജിയുടെ ദേഹത്ത് പതിച്ച എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്സേയുടെ തോക്കിൽ നിന്നുള്ളതാണെന്നാണ് അമിക്യസ് ക്യൂറി നൽകുന്ന റിപ്പോർട്ടിൽ പറയുന്നത്.

ഇതിൽ ഇനി മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ല. ഗാന്ധിവധത്തിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ