ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി ചൊ​വ്വാ​ഴ്​​ച. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖ​ഹാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. ബ​ഹു​ഭാ​ര്യ​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യം ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന്​ വാ​ദ​ത്തി​നി​ടെ വ്യ​ക്​​ത​മാ​ക്കി​യ ​കോ​ട​തി, മു​ത്ത​ലാ​ഖ്​ മ​ത​ത്തി​ലെ അ​ടി​സ്​​ഥാ​ന അ​വ​കാ​ശ​മാ​ണോ എ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത്, എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലു​ള്ള​ത്.

ഒറ്റയിരുപ്പില്‍ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവര്‍ക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയില്‍ വരന്മാര്‍ക്ക് ഉപദേശം നല്‍കാന്‍ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹരിയാബാനുവാണ് കേസിലെ മുഖ്യ ഹരജിക്കാരി. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും, മുത്തലാഖിന്റെ ഇരകളായ നാല് മുസ്ലിം സ്ത്രീകളും പിന്നീട് കക്ഷി ചേര്‍ന്നു. ഇവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരും, കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിച്ചപ്പോള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും, ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മാത്രമായിരുന്നു പ്രതിരോധിക്കാനുണ്ടായിരുന്നത്.

മുത്തലാഖ് പൂര്‍ണ്ണമായും റദ്ദാക്കണമെന്നതാണ് ഹരജിക്കാരുടെ വാദമെങ്കില്‍, എല്ലാ ത്വലാഖുകളും റദ്ദാക്കണമെന്ന തലത്തിലേക്ക് ഉയര്‍ത്തിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. മുത്തലാഖ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആചാരമാണെന്നും, അതില്‍ കോടതി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ