Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ച: സുപ്രിംകോടതി നാളെ വിധി പുറപ്പെടുവിക്കും

രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്

Ayodhya Case
Supporters of the Temple at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്കം മ​ധ്യ​സ്ഥ​ത​യ്ക്ക് വിടണോയെന്നതില്‍ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. കേ​സി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച വേ​ണോ, ആ​രു നേ​തൃ​ത്വം ന​ൽ​കും എ​ന്നി​വ​യാ​യി​രി​ക്കും കോ​ട​തി വി​ശ​ദ​മാ​ക്കു​ക. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന​ത്.

മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍സുപ്രീംകോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എകെ പട്നായിക്കിന്‍റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വച്ചു.

കേസിലെ കക്ഷികളായ ഹിന്ദു മഹാസഭ മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍ മുൻ സുപ്രീം കോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ ചെയ്തു. മറ്റൊരു കക്ഷികളായ നിര്‍മോഹി അഖാഡ മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജിഎസ് സിംഗ്വി എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court verdict tomorrow on whether to refer ayodhya dispute for mediation

Next Story
25 വര്‍ഷമായി അവധിക്കാലം ആഘോഷിക്കാത്തയാളാണ് മോദിയെന്ന് അമിത് ഷാAmit Shah, bjp president, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com