/indian-express-malayalam/media/media_files/uploads/2019/12/kashmir.jpg)
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഭാഗമായി പ്രദേശത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറയുന്നത്.
വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചു, ഇന്റർനെറ്റ് ബന്ധം റദ്ദാക്കി എന്നീ കേന്ദ്ര നടപടികളെ ചോദ്യം ചെയ്താണ് കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുള്ള നീക്കത്തിന് മുന്നോടിയായി കേന്ദ്രം, ഓഗസ്റ്റ് നാലിന് രാത്രി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. പ്രധാന രാഷ്ട്രീയ നേതാക്കളെ അടക്കം തടങ്കലില്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 370 നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം, മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല തുടങ്ങിയ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മറ്റ് അഞ്ച് നേതാക്കളെ നാല് മാസത്തിന് ശേഷം ഡിസംബർ 31ന് വിട്ടയച്ചിരുന്നു. ഓഗസ്റ്റ് അഞ്ച് മുതൽ ഇവർ വീട്ടുതടങ്കലിലായിരുന്നു.നാഷണൽ കോൺഫറൻസ്, പി ഡി പി നേതാക്കളായ സഹൂർ മിർ, ഗുലാം നബി, ഇഷ്ഫാക്ക് ജബ്ബാർ, യാസിർ രേഷി, ബഷീർ മിർ എന്നിവരാണ് മോചിതരായത്. അന്നത്തെ മുഖ്യമന്ത്രിയും പിഡിപി രക്ഷാധികാരിയുമായ മെഹബൂബ മുഫ്തിക്കെതിരെ പരസ്യമായി കലാപം നടത്തിയ വിമത പിഡിപി നേതാവാണ് യാസിർ രേഷി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.