എൽഗാർ പരിഷത്ത് കേസിൽ അഞ്ച് പൗരാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ചത്തെയ്ക്ക് കൂടെ തുടരാൻ സുപ്രീം കോടതി മൂന്നംഗം ബഞ്ച്‌ നിർദേശിച്ചു. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് പ്രത്യേക സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരാകരിച്ചു. മൂന്നംഗം ബെഞ്ചിൽ ജഡ്ജി ചന്ദ്രചൂഡ് ഈ അഭിപ്രായത്തോട് വിയോജിച്ചു.

ഭീമാ കൊറേഗാവ്, എൽഗാർ പരിഷത്ത്  സംഭവുമായി ബന്ധപ്പെട്ടാണ് അഞ്ച് പേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.  ഓഗസ്റ്റ് 28 നാണ് പൊലീസ് വരവര റാവു, സുധാ ഭരദ്വജ്, അരുണ്‍ ഫെരേര, വെര്‍നാന്‍  ഗോണ്‍സാല്‍വസ്, ഗൗതം നവലാഖ എന്നിവരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ചരിത്രകാരിയും അധ്യാപികയുമായ റൊമീലാ ഥാപ്പർ​ ഉൾപ്പടെയുളളവർ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.

മൂന്നംഗം ബഞ്ചിൽ വിധിയോട്  വിയോജിച്ച ജസ്റ്റിസ്‌   ഡി വൈ ചന്ദ്രചൂഡ് സ്വതന്ത്ര അന്വേഷണ സംഘം വേണമെന്ന് അഭിപ്രായപ്പെട്ടു.   പൂണെ പൊലീസിന്റെ അന്വേഷണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച  ജസ്റ്റിസ്‌  ചന്ദ്രചൂഢ് കേസ് കോടതിയുടെ പരിഗണയിലിരിക്കുന്നതിനിടയിൽ പത്രസമ്മേളനം നടത്തിയ പൊലീസ് നടപടിയെയും വിമർശിച്ചു.  കോടതിയുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ്‌ ചന്ദ്രചൂഢ്  നിലവിലെ അന്വേഷണം നീതിയുക്തമാണെന്ന് തോന്നലുളവാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എ എൻ ഖാൻവിൽക്കറും മഹാരാഷ്ട്ര പൊലീസിന് അന്വേഷണം തുടരമാമെന്നും വ്യക്തമാക്കി. പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് ആശയങ്ങളുടെ വെറും വിയോജിപ്പിന്റെയോ അഭിപ്രായവ്യത്യാസത്തിന്റെയോ പേരിൽ മാത്രമല്ലെന്ന് കോടതി വിധിയിൽ അഭിപ്രായപ്പെട്ടു. കുറ്റാരോപണം നേരിടുന്നവർക്ക് അവർക്കെതിരായ ആരോപണത്തെ കുറിച്ച് അവരുടെ താൽപര്യത്തിനനുസരിച്ച് അന്വേഷിക്കാൻ സാധിക്കില്ലെന്നും ദീപക് മിശ്രയും ഖാൻവിൽക്കറും അഭിപ്രായപ്പെട്ടു.

Read More: പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകർ ആരൊക്കെ?

ഓഗസ്റ്റ് 28 ന് ഡല്‍ഹിയിലെ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്ടിവിസ്റ്റുകളായ വെര്‍നാന്‍  ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും അധ്യാപകനുമായ എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിൽ റെയ്ഡും നടത്തി.

Read More: സ്വാതന്ത്ര്യം, അന്തസ്സ്, വിയോജിപ്പ് എന്നിവയ്ക്ക് ചരമഗീതമെഴുതരുത് ജഡ്‌ജി ചന്ദ്രചൂഢ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook