ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും.

കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ഡീലിലെ വില സംബന്ധിച്ച വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുന്നത്. ഡീലിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകുമോ എന്നതിലും നാളെ കോടതി തീരുമാനിക്കും.

അഭിഭാഷകരായ മനോഹര്‍ലാല്‍ ശര്‍മ്മ, വിനീത് ദന്ത, എഎപി എംപിയായ സഞ്ജയ് സിങ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് അന്വേഷണം ആരംഭിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ രംഗത്ത് അനുഭവമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എങ്ങനെ റാഫേല്‍ ഇടപാടിന്റെ ഭാഗമായെന്നും എന്തുകൊണ്ട് വിമാനത്തിന്റെ വില സംബന്ധിച്ച് കേന്ദ്രം ഒളിച്ചു കളി നടത്തുന്നുവെന്നും പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ